ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവാ കോവിഡ് 19

ലോകത്തെ പേടിപ്പെടുത്തി കൊണ്ടിരിക്കുന്ന കൊറോണ അഥവാ കോ വിഡ് 19 ആദ്യമായി കാണപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതു കൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് വന്നത് .മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് ഇത് അതിവേഗം പടർന്നു പിടിക്കുന്നു. പനി, ചുമ, ശ്വാസതടസ്സം ഇവയാണ് ആദ്യ ലക്ഷണങ്ങൾ.ദിവസങ്ങളോളം ഈ ലക്ഷണങ്ങൾ നീണ്ടു നിന്നാൽ കൊറോണ പരിശോധന നടത്തണം. ഈ വൈറസിന് പ്രതിരോധ ചികിത്സ യോ ശരിയായ മരുന്നുകളോ കണ്ടു പിടിച്ചിട്ടില്ല. ശുചിത്വം പാലിക്കുക മാത്രമാണ് ഏക വഴി. കൈകൾ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുക, മാസ്ക്ക് ഉപയോഗിക്കുക, പൊതുസ്ഥലങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കാതിരിക്കുക. STAY HOME,STAY SAFE...

കാർത്തിക് പ്രദീപ്‌
II ആം ക്ലാസ്സ്‌ ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ