ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ ശുചിത്വം നാടിൻ രക്ഷക്ക്
ശുചിത്വം നാടിൻ രക്ഷക്ക്
ലോകജനത ഇന്ന് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യാധിയുടെ പിടിയിലാണല്ലോ. നമ്മുടെ നാടും ഈ മഹാമാരിയെ ചെറുക്കാൻ വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലോക്ഡൗൺ. ജനസംഖ്യ ഇത്രയും കൂടുതലുള്ള നമ്മുടെ രാജ്യത്ത് ഈ രോഗത്തെ പ്രതിരോധിക്കാനുളള ഏറ്റവും നല്ലൊരു മാർഗ്ഗമാണ് ലോക്ഡൗൺ. ഇടവിട്ടസമയങ്ങളിൽ കൈ കാലുകൾ കഴുകുക, ഇടക്കിടക്ക് മുഖത്ത് തൊടാതിരിക്കുക, വീടിന് പുറത്തേക്ക് പോകേണ്ടി വന്നാൽ നിർബന്ധമായും മാസ്ക് ധരിക്കുക, വലിയ തിരക്കുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക, പൊതുസ്ഥലങ്ങളിലും, ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയാതിരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുകയും മലമൂത്ര വിസർജ്ജനം നടത്താതിരിക്കുക, ഇതെല്ലാം ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗങ്ങളാണ്. നാം ഈ വക കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ ഇതു പോലുള്ള മഹാമാരികൾ നമ്മുടെ നാട്ടിൽ നിന്ന് തുരത്തിയോടിക്കാൻ നമുക്ക് കഴിയും. ഈ വക പ്രവർത്തനങ്ങളിലുടെ നമ്മുടെ കൊച്ചു കേരളത്തെ ഈ മഹാമാരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വക പ്രവർത്തനങ്ങൾ തുടർന്നാൽ നമുക്ക് സുരക്ഷിതരായിരിക്കാൻ സാധിക്കും
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |