ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/മഹാമാരി കൊറോണ
മഹാമാരി കൊറോണ
2020 ഫെബ്രുവരി മാസത്തോടെ ആണ് നാം കൊറോണ എന്ന മഹാമാരിയെക്കുറിച്ചു കേട്ട് തുടങ്ങുന്നത് . ഈ മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് അങ്ങ് ചൈനയിലെ വുഹാൻ എന്ന പ്രേദേശത്താണ് . അവിടത്തെ പക്ഷിമൃഗാദികളിൽ നിന്നുമാണ് ഈ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചത് എന്നാണ് ചൈനീസ് സർക്കാർ ലോകത്തെ അറിയിച്ചത് . ഈ വൈറസിന് മുന്നിൽ ലോകശക്തികളായ രാജ്യങ്ങളെല്ലാം പരാജയപ്പെടുകയാണ് .എന്നാൽ നമ്മുടെ നാട് ഇതിനെ പൊരുതി തോൽപ്പിച്ചുകൊണ്ടിരിക്കുകയാണ് . വൈദ്യശാസ്ത്രത്തിൽ കേമന്മാരായ മറ്റു രാജ്യങ്ങൾക്കു ഇന്ന് നമ്മുടെ ഭാരതമാണ് മരുന്നുകൾ കയറ്റുമതി ചെയ്യുന്നത്. ഈ മഹാമാരി മൂലം ഏറ്റവും കൂടുതൽ മനുഷ്യർ മരിച്ചുവീണതു അമേരിക്ക, ബ്രിട്ടൻ, ഇറ്റലി ,ചൈന എന്നീ രാജ്യങ്ങളിൽ ആണ്. ഭാരതത്തിൽ ഇത് വരെ കണക്കുകൾ പ്രകാരം വൈറസ് ബാധിതരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു തീരെ കുറവാണ്. നമ്മുടെ കേരളത്തിലും ഇതിനെതിരെ അതിശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ആഹ്വാന പ്രകാരം എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയും കൂട്ടം കൂടുന്നത് ഒഴുവാക്കുകയും ചെയ്യുന്നുണ്ട് . അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ജനങ്ങൾ പുറത്തു ഇറങ്ങുന്നത് . സർക്കാരിന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ ആരോഗ്യ പ്രവർത്തകരും പോലീസും ശ്രമിക്കുന്നുണ്ട് . അതിനാൽ മാത്രമാണ് നമ്മുടെ നാട്ടിൽ രോഗ ബാധിതർ കുറഞ്ഞു വരുന്നത് . ഈ രോഗം പകരാതിരിക്കണമെങ്കിൽ രോഗി ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന ദിവസങ്ങളത്രയും ഏകാന്തവാസം അനുഷ്ഠിക്കുക തന്നെ ചെയ്യണം . എങ്കിൽ ഈ രോഗത്തെ നിശ്ശേഷം തുടച്ചു നീക്കാൻ കഴിയും .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം