ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കൊറോണക്കാലവും ഞാനും. (ലേഖനം )

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലവും ഞാനും.


കൊറോണ രോഗം നമ്മുടെ ജനങ്ങളിൽ വ്യാപിച് ഒത്തിരി ജനങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കുന്ന മഹാമാരിയായി കഴിഞ്ഞിരിക്കുകയാണ്. ഇതിനെ നമുക്കൊരിക്കലും പെട്ടെ ന്ന് നശിപ്പിക്കാൻ കഴിയില്ല. ക്രമേണ മാത്രമേ മാറ്റിയെടുക്കാൻ കഴിയുകയുള്ളു. ഇത് പൂർണമായി നമ്മുടെ ലോകത്തിൽനിന്നും മാറാൻ വർഷങ്ങൾ എടുത്തേക്കും. പക്ഷെ നമുക്ക് സ്വയം രക്ഷ നേടാൻ വ്യക്തിശുചിത്വം അത്യാവശ്യം ആണ്‌. എപ്പോഴും കൈ കഴുകുക. വ്യക്തികളിൽ നിന്ന് അകലം പാലിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. നമ്മുടെ രാജ്യം ഒറ്റക്കെ ട്ടായി നിന്ന് അതിനെ ചെറുക്കുമ്പോൾ നമ്മൾ ഓരോരുത്തരും അവരവരുടെ കടമകൾ ചെയ്യുക. വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക.

എന്റെ ഈ അവധിക്കാലം ദു:ഖമുള്ളതാണെങ്കിലും അമ്മയുണ്ടാക്കുന്ന ഒത്തിരി പലഹാരങ്ങൾ കഴിക്കാൻ എനിക്ക് കഴിഞ്ഞു. ഉച്ചയൂണിനു ചക്ക വിഭവങ്ങൾ, മാങ്ങ, ചേന, ചേമ്പ്, മുതലായവ കൊണ്ടുള്ള കറികൾ മടിയോടെയാണെങ്കിലും കഴിച്ചു ശീലമാക്കി. ഇതിൽ ഒരിക്കലും രോഗം പരത്തുന്ന മരുന്ന് ഉപയോഗിക്കാത്തത് കാരണം അസുഖം വരില്ലയെന്നു അമ്മ പറഞ്ഞു. വിഷുവിനു അച്ഛൻ കൈനീട്ടം തന്നു. ഊഞ്ഞാലും ഇട്ടു തന്നു. ഞാൻ കുറേ ചെടികൾ നട്ടു. അതിനു എന്നും വെള്ളം ഒഴിക്കും. പെട്ടന്നുതന്നെ ഈ രോഗം മാറി ടീച്ചറിനെയും കൂട്ടുകാരെയും കാണാൻ കഴിയണേ എന്ന് ഞാൻ പ്രാർഥിക്കുന്നു.

ആകാശ് അനിൽ
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം