ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/എന്റെ ജീവിതയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ജീവിതയാത്ര


ഞാനൊരു വൈറസാണ്. എനിക്കൊരു പേരുപോലുമില്ലാതെയാണ് ജീവിച്ചുപോയിരിന്നത്. അങ്ങ്... ചൈനയിലെ വുഹാനിലെ ജനങ്ങൾ പന്നി, ഉടുമ്പ്, പട്ടി, പാമ്പ്... എന്നിവയെ പച്ചയായി ഭക്ഷിച്ചു. അങ്ങനെ ഞാൻ ഒരു മനുഷ്യശരീരത്തിൽ എത്തിപ്പെട്ടു. അങ്ങനെ ഞാൻ ഇരിക്കുന്ന ശരീരത്തിൽ അടുത്തിടപഴകുന്ന ആൾക്കാരിലേക്കു എനിക്ക് എത്തിപ്പെടുന്നത് നല്ലൊരു രസമായി തോന്നി. അങ്ങനെ ഞാൻ പല രാജ്യങ്ങളിലേക്ക് മാറി മാറി യാത്ര ചെയ്തു.മനുഷ്യരെ കൊന്നൊടുക്കി. അങ്ങനെ എനിക്ക് കൊറോണ അഥവാ കോവിഡ് -19 എന്ന പേരായി. ഞാൻ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരിലൂടെ കേരളത്തിലും എത്തി. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന് എനിക്കെതിരെ യുദ്ധതന്ത്രങ്ങൾ ആവിഷ്കരിച്ചു. ഇവിടുത്തെ ജനങ്ങളുടെ ശരീരത്തിലേക്ക് കടക്കാൻ കഴിയാത്തവണ്ണം മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കാൻ പറഞ്ഞും, പഠിപ്പിച്ചും എന്നെയൊരു ഗതിയാക്കി. എന്നെ ഇവിടെ നിൽക്കാൻപറ്റാത്ത രീതിയിൽ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഞാൻ നാളെയുണ്ടാകുമോ ഇല്ലയോ എന്നെനിക്കറിയില്ല.

വിധു വിമൽ
3ബി ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ