ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ ഏക

Schoolwiki സംരംഭത്തിൽ നിന്ന്
ഏക

ഏകയാണിന്നു ഞാൻ
നിൻ മൗനചുംബനം മറന്നൊരാ
പെൺകൊടി ഇന്നു ഞാൻ മൂകമായ് പൊഴിയുന്നൊരാ സൗഹൃദം
ഇന്നു കാണാൻ കൊതിക്കാത്ത
പെൺകൊടി ഞാൻ.
മനസ്സിൻ്റെ താളിലെ ചില്ലുക്കൂട്ടിൽ നിന്നു
മറയുന്നൊരാമുഖം നിൻ്റെയാണ്
പൊഴിയുന്നു സ്വപ്നം മറന്നിടുന്നു
എനിക്കിന്നൊരു സ്വപ്നമില്ല
പിടയ്ക്കുന്ന ജീവൻ കൊതിക്കുന്നു
നിൻ സാന്ത്വനമേകുന്നൊരാ തലോടൽ
ഒന്നുമേ മിണ്ടാതെ എങ്ങു നീ പോയിതോ
കാത്തിരുന്നീടാം മടക്കം വരെ
ഓർക്കാനൊരുനുള്ളു ഓർമ്മകളുമായ്.

 

അനുപമ പി രാജൻ
8 B ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത