ഏകയാണിന്നു ഞാൻ
നിൻ മൗനചുംബനം മറന്നൊരാ
പെൺകൊടി ഇന്നു ഞാൻ മൂകമായ് പൊഴിയുന്നൊരാ സൗഹൃദം
ഇന്നു കാണാൻ കൊതിക്കാത്ത
പെൺകൊടി ഞാൻ.
മനസ്സിൻ്റെ താളിലെ ചില്ലുക്കൂട്ടിൽ നിന്നു
മറയുന്നൊരാമുഖം നിൻ്റെയാണ്
പൊഴിയുന്നു സ്വപ്നം മറന്നിടുന്നു
എനിക്കിന്നൊരു സ്വപ്നമില്ല
പിടയ്ക്കുന്ന ജീവൻ കൊതിക്കുന്നു
നിൻ സാന്ത്വനമേകുന്നൊരാ തലോടൽ
ഒന്നുമേ മിണ്ടാതെ എങ്ങു നീ പോയിതോ
കാത്തിരുന്നീടാം മടക്കം വരെ
ഓർക്കാനൊരുനുള്ളു ഓർമ്മകളുമായ്.