ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എഴുത്ത് പരീക്ഷ(17.07.2019)

                           എസ്. പി. സി യൂണിറ്റിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ 17.7.2019 - ന് ഡി.ഐ. ശ്രീമതി. സുജയുടെ നേൃത്വത്തിൽ നടത്തുകയുണ്ടായി. എട്ടാം ക്ലാസ്സിലെ എൻപത് കുട്ടികൾ പങ്കെടുത്ത പരീക്ഷ കൃത്യം 11.00 മണിക്ക് ആരംഭിച്ച്  12.30 - ന് പര്യവസാനിച്ചു. 
                                                    Physical Test(18.07.2019)

എ.സ്. പി. യൂണിറ്റ് രൂപീകരിക്കുന്നതിന് 17.7.2019 - ന് നടത്തിയ എഴുത്തു പരീക്ഷയിൽ പങ്കെടുത്ത കുട്ടികളുടെ ശാരീരിക ക്ഷംത പരീക്ഷ 18.7.2019 2.00 മണിക്ക് ആരംഭിച്ചു. ഡി.ഐമാരായ ശ്രീ. വേലപ്പൻ നായർ , ശ്രീമതി. സുജ , ശ്രീമതി. റാണി എന്നിവരുടെ മേൽനോട്ടത്തിൽ അരങ്ങേറിയ മത്സരം വൈകുന്നേരം 5.30 വരെ നീണ്ടു നിന്നു. എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടും ആത്മവിശ്വാസത്തേടും കൂടി ഓരോ ഇനത്തിൽ പെർഫോം ചെയ്തു . അധ്യാപകരായ ശ്രീ. സുരേഷ് കുമാർ , ശ്രീ. ഹരിദാസ്, ശ്രീ. പ്രകാശ് കുമാർ, രാജലക്ഷ്മി ടീച്ചർ , മറ്റ് അധ്യാപകസുഹൃത്തുക്കൾ പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ , എസ് . പി. സി യൂണിറ്റ് കോർഡിനേറ്റർമാരായ ശ്രീ. ശ്രീനു ശ്രീധർ , ശ്രീമതി. ജനത , പി. ടി. എ. ഭാരവാഹികൾ എന്നിവർ മത്സരത്തിന്റെ ഓരോ ഭാഗവും വീക്ഷിച്ച്.. നിർദ്ദേശം നൽകി .... എല്ലാ പിന്തുണയും നൽകിയിരുന്നു. ...... നന്ദി.

INAUGURATION OF TRAINING ACTIVITIES(26.04.2019)

ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി. യൂണിറ്റ് അംഗങ്ങളുടെ പരിശീലന ഉദ്ഘാടനം സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശ്രീ. അനിൽകുമാർ അവർകളുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. സ്റ്റാഫ് സെക്രട്ടറി ശ്രീ.ശ്രീനു ശ്രീധർ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു.   
                                            നെയ്യാറ്റിൻകര എസ് ഐ ശ്രീ. സെന്തിൽ കുമാർ ഉദ്ഘാടനം നിർവ്വഹിക്കുകയും എസ്.പി.സിയുടെ മോട്ടോ, അതിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദൂകരിച്ചു, തുടർന്ന് ട്രിൽ ഇൻസ്ട്രക്റ്റർ ശ്രീ. വേലപ്പൻ സാർ ആശംസ അർപ്പിക്കുന്നതോടൊപ്പം എസ്.പി.സി അംഗങ്ങളുടെ കർത്തവ്യം , physical training - ലൂടെ ലഭിക്കുന്ന  physical fitness , സ്വഭാവ രൂപീകരണത്തിന് ലഭിക്കുന്ന കൗൺസലിംഗ് ക്ലാസുകളുടെ പ്രയോജനം എന്നിവ വളരെ വ്യക്തമായി വിശദീകരിച്ചു.
                                                           സ്കൂൾ പ്രിൻസിപ്പൽ   ശ്രീ. അനിൽ കുമാർ , വൈസ് പ്രിൻസിപ്പൽ  ശ്രീമതി. ശശികല , പി.ടി.എ വൈസ് പ്രസിഡന്റ്  ശ്രീ.സത്യശീലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.  ശ്രീമതി. ജനത യോഗത്തിൽ നന്ദി അറിയിച്ചു. 

FLOOD RELIEF COLLECTION PROJECT (14.8.2019)

       എസ്.പി.സിയുടെ ആദ്യസംരംഭം2019
        2019 പ്രളയ ദുരിതാശ്വാസ സഹായധനം എസ്.പി.സി അംഗങ്ങളുടെ നേതൃത്വത്തിൽ സ്വരൂപിച്ചു. ഒരു ദിവസംകൊണ്ട് ആവശ്യസാധനങ്ങൾ എല്ലാം ശേഖരിച്ച് എസ്.പി.സി പ്രൊജക്റ്റ് ഓഫീസിൽ എത്തിക്കാൻ കഴിഞ്ഞു. 
        "Learn to serve"  2019 എന്ന മുദ്രാവാക്യം അന്വർത്ഥമാകുന്ന ഒരു പ്രവർത്തനമായിരുന്നു എല്ലാ അംഗങ്ങളും കാഴ്ച വച്ചത്. 

INDEPENDENCE DAY CELEBRATION (15.8.2019)

               രാജ്യത്തിന്റെ 73 -ാമത് സ്വതന്ത്ര്യദിനാഘോഷ പരിപാടി, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രൻസിപ്പൽ ശ്രീ. അനിൽകുമാർ സാർ പതാകയുയർത്തി തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ ദേശഭക്തി ഗാനവും , സ്കൂൾ എച്ച് . എം  ശ്രീമതി. ശശികല , മറ്റ് അംഗങ്ങൾ കാവ്യ(10 ഡി) തുടങ്ങിയവർ ആശംസകളർപ്പിച്ചു. 
                           ദേശീയഗാനത്തോടെ പരിപാടി സമംഗളം പര്യവസാനിച്ചു.
                                      എസ്.പി.സിയുടെ പരേഡും , ചടങ്ങിൽ പ്രത്യകതയുള്ളതായിരുന്നു. അവസാനം പായസവിതരണം ഉണ്ടായിരുന്നു. 

S.P.C. INAUGURATION (22/08/2019)

Gov. Girls Higher Secondary School - ൽ Students Police Unit തുടങ്ങി. ജില്ലയിൽ പുതുതായി അനുവദിച്ച 5 യൂണിറ്റുകളിൽ ഒന്നാണ് നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചത്. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ പെരുമ്പഴുതൂർ ഗവ. ഹൈ സ്കൂളിലും യൂണിറ്റ് തുടങ്ങാൻ അനുമതിയായി. കുട്ടികളിൽ നിയമബോധവും അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ സ്റ്റുഡൻസ് പോലീസ് കെഡറ്റ് സംവിധാനത്തിലൂടെ സാധ്യമാകുമെന്ന് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച യൂണിറ്റ് ഉദ്ഘാടനം ചെയ്ത കെ. ആൻസലൻ എം.എൽ.എ അഭിപ്രായപ്പെട്ടു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായിരുന്നു. നഗരസഭാ അദ്ധ്യക്ഷ ഡബ്ല്യൂ. ആർ ഹീബ , ഉപാദ്ധ്യക്ഷൻ കെ.കെ ഷിബു , സ്റ്റുഡൻസ് പോലീസിന്റെ ചുമതലയുള്ള എസ്. ഐമാരായ മാധവൻ നായർ , ദേവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.