ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അക്ഷരവൃക്ഷം/പ്രകൃതിയുടെ വേദന

പ്രകൃതിയുടെ വേദന

എത്ര മനോഹരമാണ് എന്റെ പ്രകൃതി
ഹരിതാഭയാർന്നൊരു സുന്ദര പ്രകൃതി
വയലുകളും കുളങ്ങളും

 മലയോരങ്ങളും പുല്മേടുകളുയർന്നൊരു
പ്രകൃതി കായലും, കടലും,
പുഴയോരങ്ങളും
 ചേർന്നൊഴുകുന്നൊരു പ്രകൃതി

ജീവജാലങ്ങളാൽ സമ്പന്നമാർന്നൊരു
പ്രകൃതി എന്നാൽ, ഇന്ന് നമ്മുടെ
 പ്രകൃതി മനുഷ്യച്ചങ്ങലയിൽ
അകപ്പെട്ടെന്നോ പ്ലാസ്റ്റിക്കിനുപയോഗം
അമിതമാകുംവിധത്തിൽ പ്രകൃതിയിൽ
കുത്തിനിറയ്ക്കുന്നു

 ആരോട് പറയാൻ ആരുകേൾക്കാൻ
അകമേ നീറുന്ന പ്രകൃതിയുടെ വേദന
ഒടുവിലെല്ലാം സഹിച്ചു ഒരു ദിവസം
അത് പ്രതികരിച്ചു സുനാമിയായ്...
പ്രളയമായ് .... മാരിയായ് ....
അനവധി പ്രകൃതിദുരന്തങ്ങളായ്.....

 എന്നിട്ടും ,
 മതിയാകാതെ വീണ്ടുമാ പ്രകൃതിയെ
 നാം....... ആരോട് പറയാൻ ......
ആരുകേൾക്കാൻ.......അകമേ
നീറുന്ന പ്രകൃതി തൻ വേദന........
 


ആദിത്യ .എസ്
10 എ ഗവൺമെൻ്റ്. എം. റ്റി. എച്ച്. എസ്സ്. ഊരൂട്ടുകാല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത