ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അക്ഷരവൃക്ഷം/കണ്ണ് തുറപ്പിച്ച വാക്കുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണ് തുറപ്പിച്ച വാക്കുകൾ

തെങ്കാശി അതാണെന്റെ ഗ്രാമം. കളിച്ചും ചിരിച്ചും ആടിയുംപാടിയും കഴിഞ്ഞ കുട്ടിക്കാലം. കീർത്തി ദിവസവും കൂട്ടുകാരോടൊത്താണ് സ്കൂളിൽ പോകാറുള്ളത്. കൃത്യസമയത്ത്, പ്രാർത്ഥനയ്ക്ക് മുൻപ് ക്ലാസിൽ എത്തുക പതിവാണ്. എന്നാൽ ഒരു ദിവസം ,

ബല്ലടിച്ചു. കുട്ടികളെല്ലാം ക്ലാസിൽ.പ്രാർത്ഥനയ്ക്ക് സമയമായി.ക്ലാസ് സാറും വരാറായി. അപ്പോഴാണ് ക്ലാസിലെ ചപ്പുചവറുകൾ കീർത്തിയുടെ കണ്ണിൽപെട്ടത്.പെട്ടെന്ന് അവൾ അത് വൃത്തിയാക്കി. കൈകൾ കഴുകി വന്നപ്പോൾ പ്രാർത്ഥന കഴിഞ്ഞു.രമേശ് സാറും ക്ലാസിലെത്തി. സർ ലീഡറിനോട് ചോദിച്ചു - " ഇന്ന് എല്ലാവരും പ്രാർത്ഥനയ്ക്ക് മുൻപ് എത്തിയല്ലോ "

"ഇല്ല സർ, കീർത്തി എത്തിയില്ല"

"കീർത്തി, എന്തു പറ്റി? പ്രാർത്ഥനയ്ക്കു മുൻപ് എത്താൻ പറഞ്ഞതാണല്ലോ ."

"സർ, ക്ഷമിക്കണം. ഞാൻ നേരത്തേ വന്നതാണ്. പക്ഷേ, ക്ലാസിലേക്ക് വന്ന ഞാൻ കണ്ട കാഴ്ച ദയനീയമാണ്. ചപ്പുചവറുകൾ കൊണ്ട് നിറഞ്ഞ ക്ലാസ് റൂം ഞാൻ വൃത്തിയാക്കുകയായിരുന്നു. പ്രാർത്ഥനയ്ക്കു മുൻപ് തന്നെ അത് ചെയ്യണമെന്നു തോന്നി.”കീർത്തി പറഞ്ഞു.

"അത് നിൻ്റെ ജോലി അല്ലല്ലോ? പിന്നെന്താ, നീ അങ്ങനെ ചെയ്തത്?"

"സർ, ശുചിത്വം ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും ചെയ്യാവുന്നതാണ്. അങ്ങനെ നാം മാറി നിൽക്കാൻ പാടില്ല. ഒരുമിച്ച് നിൽക്കണം.”

അവളുടെ വാക്കുകൾ രമേശ് സാറിന്റെ കണ്ണ് തുറപ്പിച്ചു. കീർത്തിയുടെ ഉത്തരവാദിത്വബോധം മനസ്സിലാക്കിയ സർ കീർത്തിയുടെ മാതൃക പിൻതുടരാൻ കുട്ടികളോടാവശ്വപ്പെട്ടു.

വേണി സൂരേഷ്
6 എ ഗവൺമെൻറ്.എം.റ്റി.എച്ച്.എസ്സ്.ഊരൂട്ടുകാല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ