ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/ഹൈടെക് ക്ലാസ്സ്മുറികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഹൈടെക് ക്ലാസ്സ്‌റൂം

പാഠ്യപദ്ധതി വിനിമയം ചെയ്യുന്നതിന് ഉതകുന്ന പഠനവിഭവങ്ങൾ കൊണ്ട് സമ്പൂർണമാണ് ഓരോ ക്ലാസ് മുറിയും .ആധുനിക സൗകര്യങ്ങളോടുകൂടിയ 19 സ്മാർട്ട് ക്ലാസ് മുറികൾ ഹൈസ്‌കൂൾ വിഭാഗത്തിലും 3 സ്മാർട്ട് റൂമുകൾ ഉൾപ്പെടെ 19 ക്ലാസ് മുറികൾ എൽ പി വിഭാഗത്തിലും പ്രവർത്തിച്ചു വരുന്നു.10 സ്മാർട്ട് ക്ലാസ് മുറികൾ ഉൾപ്പെടുന്ന മൂന്നുനില കെട്ടിടം അവസാനഘട്ട പണിയിലേക്കടുക്കുന്നു . ഓരോ സ്മാർട്ട് റൂമുകളും ലാപ്ടോപ്പും, ഡിജിറ്റൽ സ്മാർട്ട് ബോർഡും , മൾട്ടിമീഡിയ പ്രൊജക്ടർ ,യുഎസ് ബി സ്പീക്കർ, പബ്ലിക് അഡ്രസ് സിസ്റ്റം, സ്റ്റീരിയോ സ്പീക്കർ എന്നിവയാൽ സമ്പുഷ്ടമാണ് .വ്യത്യസ്ത പഠന ശൈലികൾ പരിഗണിച്ചുകൊണ്ടുള്ള പഠനാനുഭവങ്ങൾ നൽകുന്ന വിധത്തിലാണ് ഓരോ ക്ലാസ് മുറിയും ചിട്ടപ്പെടുത്തിയിരിക്കുന്നത് . എല്ലാ ക്ലാസ്സ് മുറികളിലും ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള ബോക്സ്കൾ സ്ഥാപിച്ചു. കുട്ടികളുടെ സർഗ്ഗശേഷിയും ബുദ്ധിയുടെ ബഹുതലങ്ങളെയും ഉദ്ദീപിപ്പിക്കുന്ന വിധത്തിലുള്ള സാധ്യതകൾ ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു .ഓരോ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ഉള്ള ഷെൽഫുകൾ ,റഫറൻസ് ഗ്രന്ഥങ്ങൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ, ചാർട്ടുകൾ എന്നിവ പ്രദർശിപ്പിക്കുന്ന സൗകര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ പഠനം രസകരവും ,ശിശു കേന്ദ്രീകൃതവും ,പ്രവർത്തനാധിഷ്ഠിതവും ആഹ്ലാദകരവും ആയി മാറുന്നു.ക്ലാസ്സ്മുറികളിൽ ഹൈ-ടെക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാൻ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾക്കു പ്രത്യേക പരിശീലനം നൽകി. ക്ലാസ്സ് മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ പൂർണ്ണചുമതല ക്ലാസ്സ് അധ്യാപകർക്കു നൽകി.അധ്യാപകർ ഓരോപാഠത്തിലും ഉപയോഗിക്കുന്ന ഐസിടി സാമഗ്രികൾ സബ്ജക്ട് കൗൺസിലുകളിൽ ചർച്ചചെയ്തു തീരുമാനിക്കുന്നു. ഏല്ലാവിഷയങ്ങളുടെയും അംഗങ്ങൾ ഉൾക്കൊള്ളുന്ന ഹൈ-ടെക് കമ്മിറ്റി ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ ക്ലാസ്സ്മുറികൾ മോണിറ്റർ ചെയ്യുന്നു