ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/ആരാണ് കൊറോണ ?

Schoolwiki സംരംഭത്തിൽ നിന്ന്
ആരാണ് കൊറോണ ?

ഉറക്കമില്ലാത്തരാത്രിയിലെ പാതി മയക്കത്തിൽ
കണ്ട ദുസ്വപ്നങ്ങളുടെ പേരാണോ കൊറോണ ...

ബന്ധിക്കപ്പെട്ട കാലുകളിൽ
ഇരുമ്പ് ചങ്ങലയാൽ മുറിവേറ്റുണ്ടായ
വ്രണങ്ങളുടെ പേരാണോ കൊറോണ..

സന്ധ്യമയങ്ങും മുമ്പേ
സ്മശാന മൂകത തളം കെട്ടിയ
കവലകളുടെ പേരാണോ കൊറോണ...

കുതിരയ പോലെ കുതി ച്ചോടിയ കാലത്തെ
കടിഞ്ഞാണിട്ട് നിർത്തിയ
പ്രതിഭാസത്തിന്റെ പേരാണോ കൊറോണ....

വിശാലമായ ലോകത്തെ
ഒരു കൊച്ചു പെട്ടിക്കുള്ളിലേക്കൊതുക്കിയ
അത്ഭുതത്തിന്റ പേരാണോ കൊറോണ...

തന്തൂരി ചിക്കനും ഷവർമ്മയും
ബ്രേക്ക് ഡാൻസ് കളിച്ചിരുന്ന തീൻ മേശയിൽ
ഉണക്കമീനും ചക്കക്കുരുവും വന്ന്
നാടോടി നൃത്തം ചെയ്യുന്നതിന്റെ പേരാണോ കൊറോണ...?

ആദിലക്ഷ്മി സി
5 B ഗണപത് എ യു പി ബി സ്കൂൾ, രാമനാട്ടുകര
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത