ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വ ചിന്തകൾ

ശുചിത്വ ചിന്തകൾ

ശുചിത്വത്തെ കുറിച്ചുളള ചില കാര്യങ്ങളാണ് ഞാൻ ഇവിടെ പറയുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യ മുള്ള ഒരു കാര്യം തെന്നെയാണിത്.ആരോ ഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും പരിസരവും ഒരു പോലെ സൂക്ഷിക്കണം. ഇന്നു നേരെ തിരിച്ചാണ് എല്ലാം സംഭവിക്കുന്നത്. നടന്നു വരുന്ന വഴികളിലും, ശ്വസിക്കുന്ന വായുവി ലും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകിക്കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതയോ അതൊക്കെ നമ്മടെ ശരീ രത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ഹോ മിച് തീർക്കേണ്ട അവസ്ഥയാണ് ആധു നിക ജനങ്ങളിലുള്ളത്. അതു പോലെ തന്നെ നാം ഇപ്പോൾ അനുഭവിക്കുന്ന കോവിഡ് 19 എന്ന മഹാമാരി ലോകമാകെ പടർന്നു പിടിച്‌ ലക്ഷക്കണക്കിന് ആളുകളെ അത് ബാധിക്കുകയും ലക്ഷക്കണക്കിന് ആളുകൾ മരണപ്പെടുകയും ചയ്തു. ഈ മഹാമാരി നമ്മുടെ കേരളത്തിലും പടർന്നു പിടിച്ചു പക്ഷെ നാം ജാഗ്ര തയോടെയും ശുചിത്വത്തോടെയും നാം അതിനെ നേരിട്ടു നമ്മുടെ കേരളത്തിൽ നിന്നു ആ മഹാമാരിയെ നാം തുടച്ചു നീക്കിക്കൊണ്ടിരിക്കുന്നു. ഇതിൽ നിന്നും പലതരം രോഗങ്ങളിൽ നിന്നും ഒരു മോചനം ഉണ്ടാകണമെങ്കിൽ ശുചിത്വം നാം എപ്പോയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേതീരൂ........

ഫാത്തിമ ഷഹ് ‍ദ
7D ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം