ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം

നമ്മുടെ ഈ കൊച്ചു നാട് നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. നാം മലയാളികൾ വ്യക്തി ശുചിത്വത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് പൊതു ശുചിത്വത്തിൽ അത് കാണിക്കാത്തത്? എല്ലാവരും വീടും പരിസരവും വൃത്തിയാക്കണം .ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു. റോഡരികിലൂടെ നടക്കുമ്പോൾ ചപ്പുചവറുകൾ ഇടരുത്.അതു പോലെ തന്നെ തോട്, കുളം എന്നിവയിലും മാലിന്യങ്ങൾ ഇടരുത്. പുഴയുടെ അരികിൽ ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കണം. ഇങ്ങനെ ചെയ്താൽ നമ്മുടെ നാടും വൃത്തിയാകും

വൈഗാ.ടി.പി
5F ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം