ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/തെരുവിലെ വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
തെരുവിലെ വെളിച്ചം

ജനനിബിഡമായ ഒരു നഗരം. നഗരത്തിലെ വഴിയോരങ്ങളിൽ അന്യോന്യം സംസാരിക്കാതെ ഫോണിൽ അലിഞ്ഞുചേർന്ന നടക്കുന്ന അശോകൻ. അദ്ദേഹം നിത്യവും ജോലിസ്ഥലത്തേക്ക് ഇങ്ങനെയാണ് പോകാറുള്ളത്. ചുറ്റുമുള്ള മാറ്റങ്ങൾ എന്തെന്നറിയാതെ, സുഹൃത്ത് ബന്ധത്തെ കുറിച്ച് അറിയാതെ, ഫോൺ മാത്രമാണ് ലോകം എന്ന് വിചാരിക്കുന്ന അശോകൻ.... അതിനിടയിൽ ഒരു ഇളംകാറ്റ് അദ്ദേഹത്തെയും മനസ്സിനെയും ഏകാന്തമാക്കി. തനിക്കു മാത്രമായി വീശിയ കാറ്റ് എന്നപോലെ അശോകൻ ഫോണിൽനിന്ന് കണ്ണെടുത്ത് തലയുയർത്തി ഒന്ന് ചുറ്റും നോക്കി. പെട്ടെന്ന് കണ്ടത് ഒരു ഭ്രാന്തൻ വഴിയോരത്ത് വെപ്രാളത്തോടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കുന്നതാണ്. അശോകൻ അത് ശ്രദ്ധിക്കാൻ തുടങ്ങി. ചിലയാളുകൾ അവരുടെ കയ്യിലുള്ള ചില്ലറകൾ അദ്ദേഹത്തിന് എറിഞ്ഞു കൊടുക്കുന്നു. അവരെ നോക്കി ആ ഭ്രാന്തൻ പുഞ്ചിരിച്ചുകൊണ്ട് നന്ദിയോതുന്നുണ്ടെങ്കിലും ആരും തന്നെ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോഴും ആ ഭ്രാന്തൻ എന്തോ തിരയുന്നു...... പിന്നെയാണ് ഒരു കാര്യം അശോകന്റെ ശ്രദ്ധയിൽപെട്ടത്. അതു വഴി കടന്നു പോകുന്നവർ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും വെള്ള കുപ്പികളും മുഖം തുടച്ച് എറിയുന്ന ടിഷ്യു പേപ്പറുകളും മറ്റു പ്ലാസ്റ്റിക്കുകളും എല്ലാം പെറുക്കിയെടുത്ത് ആ വഴിയോരം വൃത്തിയാക്കുകയായിരുന്നു ഭ്രാന്തൻ ചെയ്തുകൊണ്ടിരുന്നത്.. പെട്ടെന്ന് അശോകന് ഒരു കോൾ വന്നു. "ഹലോ വേർ ആർ യു? കം ഇൻ ഫാസ്റ്റ് ." അശോകൻ വേഗം നടന്നകന്നു.

പിറ്റേദിവസം അശോകൻ കുറച്ചു നേരത്തെ ഇറങ്ങി. അപ്പോഴാണ് അദ്ദേഹം ആ കാഴ്ച കണ്ടത്. ഭ്രാന്തൻ വെപ്രാളത്തിൽ അവിടെ കിട ക്കുന്ന മാലിന്യങ്ങളെല്ലാം വേഗത്തിൽ അവിടെയുണ്ടായിരുന്ന വേസ്റ്റ് ബാസ്ക്കറ്റിൽ പെറുക്കി ഇടുന്നു. അദ്ദേഹത്തെ സഹായിക്കാൻ ഒരുപാട് കാക്കകളും ഉണ്ടായിരുന്നു. അശോകന്റെ മനസ്സിൽ പല ചിന്തകളും ഓടിയെത്തി. തൻറെ പോറ്റമ്മ യായ പ്രകൃതിയെ താൻ നശിപ്പിക്കുന്നു എന്ന കുറ്റബോധം അദ്ദേഹത്തിൽ ഉണർന്നു. അദ്ദേഹം വേഗം ഓടിച്ചെന്ന് വൃദ്ധനായ ഭ്രാന്തന്റെ കാൽതൊട്ട് വണങ്ങിയിട്ട് പറഞ്ഞു.. " എന്നോട് ക്ഷമിക്കൂ... നിങ്ങൾ എൻറെ കൂടെ വരൂ." വൃദ്ധൻ പറഞ്ഞു, " ഇല്ല ,ഞാൻ വന്നാൽ ഇവിടം വൃത്തിയാക്കുന്ന കാക്കകൾക്ക് ആരു ഭക്ഷണം കൊടുക്കും? അവരെ ആരു സംരക്ഷിക്കും? നിങ്ങൾക്ക് പറ്റുമെങ്കിൽ പത്തു വൃക്ഷം എങ്കിലും നടാൻ ശ്രമിക്കൂ. ഇടയ്ക്കെങ്കിലും മണ്ണിൻറെ ഗന്ധം ആസ്വദിക്കൂ."

പ്രകൃതിയിൽ ഉള്ളതെല്ലാം നമുക്ക് പ്രയോജനം ഉള്ളവയാണ്. അതുകൊണ്ട് തന്നെ അതിനെ നശിപ്പിക്കുന്നതിനെ പറ്റി ചിന്തിക്കാതിരിക്കൂ...

ആൻഷ്യ.പി
6A ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ