ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കേരളം ലോക മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം ലോക മാതൃക

പണ്ടെങ്ങാണ്ട് ഒരു പരശുരാമൻ മഴുവെടുത്തു എറിഞ്ഞുണ്ടായ ഒരു പച്ചത്തുരുത്ത് മാത്രമല്ല കേരളം എന്ന് ലോകത്തിനു മുമ്പിൽ നാം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു .മതം പറഞ്ഞും ജാതി പറഞ്ഞും രാഷ്ട്രീയം പറഞ്ഞും തമ്മിലടിച്ചിരുന്ന വിണ്ഡികളല്ല നമ്മളിപ്പോൾ. ജാതി മത രാഷ്ട്രീയ വിദ്വേഷങ്ങളില്ലാതെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന മാതൃകാ സംസ്ഥാനമാണ് ഇന്ന് കേരളം .പ്രളയം രണ്ടു തവണ കേരളത്തിലേക്ക് അടിച്ചു കയറിയിട്ടും ഓഖി പോലുള്ള ചുഴലികാറ്റുകൾ അലയടിച്ചിട്ടും കേരളം വീണില്ല. കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടും ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് വന്ന ഒരു ഫീനിക്സ് പക്ഷി'യെ പോലെ കേരളം വിരിമാറുവിരിച്ചു നിന്നു.പതിയെ പതിയെ സർക്കാറും ജനങ്ങളും ചേർന്ന് കേരളത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.പക്ഷെ സുഖ സന്തോഷങ്ങൾ അധികനാൾ നീണ്ടു നിന്നില്ല. കോ വിഡ് 19 എന്ന മഹാമാരി കേരളത്തെ മാത്രമല്ല, ലോകത്തെ ഒട്ടാകെ തല കീഴെ മറിച്ചു.ഈ മഹാമാരി ലോകത്ത് ചരിത്രം സൃഷ്ടിച്ചു.കോടികളുടെ നഷ്ടം ഓരോ രാജ്യത്തും ഉണ്ടായി. വ്യാപാര രംഗത്ത് വൻ നാശനഷ്ടമുണ്ടായി. കേരളത്തിലും ഒരു പാട് പ്രവാസികൾ ഉണ്ടായതു കൊണ്ട് കോ വിഡ് കേരളത്തിലും നാശം വിതക്കാനൊരുങ്ങി.പക്ഷെ കേരളം വിട്ടുകൊടുത്തില്ല.മലയാളികൾ വീട്ടിലിരുന്ന് കോവി ഡിനെ പ്രതിരോധിക്കാൻ തീരുമാനിച്ചു. ലോക് ഡൗണിലൂടെ കോവി ഡിനെ കേരളം ശക്തമായി പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ് .നമുക്കും പ്രതിരോധിക്കാം, വീട്ടിലിരുന്നു കൊണ്ട്. ഇടക്കിടക്ക് കൈകൾ സോപ്പിട്ട് കഴുകുക, പുറത്ത് കഴിവതും പോവാതിരിക്കാൻ ശ്രമിക്കുക, പോവുകയാണെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കുക, നമുക്ക് ഈ മഹാമാരിയെ തീർച്ചയായും പ്രതിരോധിക്കാവുന്നതാണ്. Stay home stay safe

തീർത്ഥ
7 ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം