ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആരോഗ്യം ,വൃത്തി ,വെടിപ്പ് ,ശുദ്ധി എന്നിവ പുലർത്തുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് അന്വർത്ഥമാക്കുന്നു.അതായത് വ്യക്തിശുചിത്വം സാമൂഹ്യശുചിത്വം മുതൽ രാഷാട്രീയശുചിത്വം വരെയാണ്.അതുപോലെ പരിസരം ,വൃത്തി ,വെടിപ്പ് ,ശുദ്ധി ,മാലിന്യസംസ്കരണം ,കൊതുകു നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു.വ്യക്തി ശുചിത്വം , ഗൃഹശുചിത്വം ,പരിസരശുചിത്വം എന്നിവസയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ മുഖ്യഘടകങ്ങൾ.ആരോഗ്യ ശുചിത്വത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം.അത് ഈ കോവിഡു കാലത്ത് നമ്മെ ഏറെ മനസിലാക്കിത്തരുന്നു.ശുചിത്വത്തിൻ്റെ വില കോവിഡു കാലത്ത് നമ്മെ ഏറെ മനസിലാക്കി തന്നു.ആരോഗ്യശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിതശൈലീരോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.പുറത്തു പോയി വന്നശേഷവും ഭക്ഷണത്തിനു മുമ്പും പിമ്പും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകണം.ഇതിലൂടെ കോവിഡു പോലെയുള്ള രോഗകാരികളായ വൈറസുകളെ പ്രതിരോധിക്കാൻ കഴിയും.ശുചിത്വത്തിന് പ്രാധാന്യം കൊടുക്കാതിരുന്നതിലാണ് ആപൽക്കരമായ ഇപ്പോഴത്തെ അവസ്ഥയിലേക്ക് നാം എത്തിച്ചേർന്നത്.ശുചിത്വം ജീവരക്ഷാകരമായ ഒരു ശീലമാണെന്ന് നാം ഇപ്പോൾ പഠിച്ചു.

ആരോഗ്യകരമായ ശുചിത്വശീലം ഇനിയെങ്കിലും വിട്ടുവീഴ്ചയില്ലാതെ പാലിച്ച് നമ്മുടെ ജീവിതം ഭദ്രമാക്കാൻ നമുക്കു പ്രതിജ്ഞയെടുക്കാം.

"ശുചിത്വം പാലിക്കൂ ,ജീവൻ രക്ഷിക്കൂ"

ദേവിക അജി
7 B ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത