ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിയിൽ നിന്നു തന്നെ മനുഷ്യന് തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടതെല്ലാം ലഭിക്കുന്നുണ്ട്. നമുക്ക് മഴ കിട്ടുന്നു. സൂര്യനിൽ നിന്നുള്ള ഊർജ്ജം ഉപയോഗപ്പെടുത്തിക്കൊണ്ട് സസ്യങ്ങൾ നമുക്കു വേണ്ട ഓക്സിജൻ നൽകുന്നു. വലിയ ഊർജ്ജ പ്രവാഹം ഭൂമിയിലുണ്ട്. ഇതിനെ നശിപ്പിക്കുന്നത് മനുഷ്യന്റെ പ്രവൃത്തികളാണ്. തന്റെ സുഖഭോഗത്തിനുവേണ്ടി പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന മനുഷ്യൻ അതിന്റെ ഭവിഷ്യത്തുകളും അനുഭവിക്കുന്നു.

അന്തരീക്ഷ മലിനീകരണവും അമിതമായ ചൂടും മനുഷ്യന്റെ പ്രവൃത്തിയുടെ ഫലമാണ്. വാഹനങ്ങൾ കൂടുന്നതും ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങളും ഹരിതഗൃഹപ്രവാഹത്തിനും അതുമൂലം ഭൂമിയിലെ താപനില ഉയരുന്നതിനും കാരണമാകുന്നു. CFC (ക്ലോറോ ഫ്ലൂറോ കാർബൺ)യുടെ അളവ് കൂടുന്നത് അൾട്രാവയലറ്റ് രശ്മികളിൽ നിന്നും നമ്മെ രക്ഷിക്കുന്ന ഓസോൺപാളിയെ നശിപ്പിക്കുന്നു. വനനശീകരണവും ഭൂമിയിലെ കാലാവസ്ഥയെ മാറ്റിമറിക്കുന്നു.

വരും തലമുറയ്ക്കു കൂടി വേണ്ടി നമ്മുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. പൊതു ഗതാഗതമാർഗ്ഗങ്ങൾ കൂടുതലായി ഉപയോഗിച്ചും എ.സി.യുടെയും റഫ്രിജറന്റുകളുടെയും ഉപയോഗം കുറച്ചുകൊണ്ടും അന്തരീക്ഷമലിനീകരണം കുറയ്ക്കാം. ഇന്നു നാം കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്തില്ലെങ്കിൽ ഭൂമി വാസയോഗ്യമല്ലാതാകും. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്ത്വമാണ്.

ജോഹാൻ. എസ്
9 B ക്രിസ്തുരാജ് എച്.എസ്.എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം