ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/എന്റെ പരിസരം.

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പരിസരം.


പതിവായി ഉണരാറുള്ള സമയം ആറുമണിയാണ്. പക്ഷേ സ്കൂളിൽ പോകാനുള്ള ധൃതിയിൽ ചുറ്റുമുള്ള കാഴ്ചകൾ കണ്ണിൽ പെട്ടിരുന്നില്ല. എന്നാൽ ഈ ലോക്ക് ഡൗൺ എന്റെ വീടിന് ചുറ്റും പുതിയൊരു ലോകം സമ്മാനിച്ചു. കാവ് പോലെ മരങ്ങൾ പന്തലിച്ചു നിൽക്കുന്നു. സൂര്യപ്രകാശം ഏൽക്കുമ്പോൾ ഇലകൾ വെള്ളി പോലെ തിളങ്ങുന്നു. കാറ്റിന് മുല്ലയുടെയും പാരിജാതത്തിന്റെയും സമ്മിശ്ര ഗന്ധം. മൾബറി പഴം കൊത്തിത്തിന്നു എത്തിയ കുരുവികളും ഓലഞ്ഞാലിയും കരിയില കിളികളും കലപില കൂട്ടി പറക്കുന്നു. കിളികൾക്ക് കുടിക്കാനായി പാത്രത്തിൽ ഞാൻ വെള്ളം നിറച്ചു വയ്ക്കാറുണ്ട്. ഞങ്ങളുടെ കളി സ്ഥലം പട്ടിക്കുട്ടികൾ കയ്യടക്കിയിരിക്കുന്നു. അയൽവീട്ടിലെ പശുവിനെയും കിടാവിനെയും നോക്കി നിൽക്കാൻ നല്ല രസമാണ്.

വെള്ളയും നീലയുമായി തെളിഞ്ഞു നിന്ന ആകാശം പതിയെ നിറം മാറി തുടങ്ങി. പക്ഷികൾ കൂടണയുന്ന ശബ്ദം. ചെറിയ ഇടിയും മിന്നലും പിന്നാലെ വന്നു. ഇത്ര മനോഹരമായി ഞാൻ പ്രകൃതിയെ കണ്ടിട്ടില്ല. അല്ല അങ്ങനെ നോക്കി കാണാൻ ഞാൻ സമയം കണ്ടെത്തിയില്ല എന്നു പറയുന്നതാവും ശരി. മഴ ശക്തമായി ഭൂമിയെ കുളിരണിയിക്കുന്നു, നാളെ ഉന്മേഷമുള്ള ഒരു പ്രഭാതം സമ്മാനിക്കുന്നതിനായി........

നവദീപ് എ
9F ക്രിസ്തുരാജ് എച്ച്.എസ്.എസ്,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം