ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ആരോഗ്യം തന്നെ സമ്പത്ത്
ആരോഗ്യം തന്നെ സമ്പത്ത്
ഒരു വ്യക്തിയുടെ പൂർണ്ണ ശാരീരിക മാനസിക സാമൂഹിക ക്ഷേമവും രോഗങ്ങളിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യവും ആണ് ആരോഗ്യം. പോഷക സമ്പന്നമായ ആഹാരം കഴിച്ചാലെ ആരോഗ്യം ഉണ്ടാകൂ. പോഷക സമ്പന്നവും ആരോഗ്യദായകവും ദൂഷ്യ ഫലങ്ങൾ ഇല്ലാത്തവയുമായ ആഹാരങ്ങൾ ചെറുപ്പം മുതൽ ഭക്ഷിച്ച് ശീലിക്കണം. ഓരോ നാട്ടിലും വികസിച്ചു വന്നിട്ടുള്ള, ആ നാടിന്റെ കാലാവസ്ഥയ്ക്കും ആഹാര ലഭ്യതയ്ക്കും യോചിച്ച ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. ഭക്ഷണത്തിൽ ദിനവും പഴവർഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. നമ്മുടെ തന്നെ വീട്ടുവളപ്പിൽ സമൃദ്ധമായി കാണുന്ന ചീര, മുരിങ്ങിക്ക, പപ്പായ എന്നിവയൊക്കെ ധൈര്യപൂർവ്വം ഉപയോഗിക്കാവുന്നതാണ്. രാസവസ്തുക്കളില്ലാത്ത, കീടനാശിനികളില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നത് മാരക രോഗങ്ങളെ തടയാൻ സഹായിക്കും. ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം നിർബന്ധമാണ്. ദിവസവും വ്യായാമം ചെയ്യുന്ന ശീലം വളർത്തിയെടുക്കുക. ശാന്തമായ ഉറക്കം ആരോഗ്യത്തിന് അത്യാവശമാണ്. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. പുകവലി, മദ്യപാനം എന്നീ ദുശീലങ്ങൾ ഉപേക്ഷിക്കുക. പുകവലി നമ്മുടെ ശരീരത്തിന് അങ്ങേയറ്റം ഹാനികരമാണ്. ചുറ്റുപാടുള്ളവരുടെ ആരോഗ്യത്തെയും ഇത് ബാധിക്കുന്നു. പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വ കുറവിൽ നിന്നുമാണ്. അതുകൊണ്ട് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. ലോകത്തെയാകെ വിറപ്പിച്ചു കൊണ്ട് വ്യാപിച്ചിരിക്കുന്ന കൊറോണ പകർച്ചവ്യാധിയുടെ ഈ യുദ്ധം വ്യക്തിശുചിത്വത്തിലും സാമൂഹികശുചിത്വത്തിലും അവബോധം നേടി മികച്ച ശീലങ്ങൾ സ്വായത്തമാക്കേണ്ട ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. പരിസരം മാലിന്യ രഹിതമാക്കി നിലനിർത്തണം. രോഗ ചികിത്സ യോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയാലെ പറ്റൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്. നമുക്ക് ഉണരാം. നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ആരോഗ്യ പരിപാലനം ഉറപ്പാക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം