കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പ്രതിരോധിക്കാം

നമുക്ക് രോഗം വരുന്നതിലും നല്ലത് വരാതിരിക്കുന്നതല്ലേ? രോഗം വരാതിരിക്കാൻ രോഗ പ്രതിരോധശേഷി വേണം. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയിലൂടെ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം
പണ്ട് കാലത്തു ഉള്ളവർക്കു അസുഖം കുറവായിരുന്നു. അതിനു കാരണം അവരുടെ നല്ല ഭക്ഷണരീതിയും വ്യായാമവും ആയിരുന്നു. എന്നാൽ ഇന്നത്തെ തലമുറ മോശം ഭക്ഷണരീതിയും വ്യായാമക്കുറവും കൊണ്ട് രോഗത്തിന് അടിമയായി മാറി. പണ്ടുള്ളവർ ദേഹമനകി ജോലി ചെയ്തു, ഇപ്പോഴത്തെ തലമുറയുടെ എല്ലാ ജോലിയും യന്ത്രങ്ങളാണ് ചെയുന്നത്.പണ്ടുള്ളവർ കഞ്ഞിയും പയറും ആണ് കഴിച്ചിരുന്നത്. ഇന്നത്തെ ആളുകൾക്കു ജങ്ക്‌ഫുഡ് ആണു ഇഷ്ടം! അതുകൊണ്ടൊക്കെ നമ്മുടെ രോഗപ്രതിരോധ ശേഷിയും കുറഞ്ഞു
നമ്മുടെ ഉറക്ക് കൂടിയാലും കുറഞ്ഞാലും രോഗം വരും - കൃത്യമായ ഉറക്ക് കൊണ്ടും നമുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാം. ഉറക്കം കൂടിയാൽ നാം പൊണ്ണത്തടിയന്മാരായി തീരും. പൊണ്ണത്തടി പല രോഗങ്ങൾക്കു കാരണമാകും. നമ്മുടെ വീട്ടിൽ കൃഷിചെയ്യുന്ന പച്ചക്കറികളൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും. പുറത്തു നിന്നുള്ള ഭക്ഷണം നമ്മുടെ വയറ് ചീത്തയാക്കുകയേയുള്ളു .ഇറച്ചിയും മീനും പാലും പഴങ്ങളു മൊക്കെ ഒത്ത രീതിയിൽ കഴിക്കുന്നത് നല്ലതാണ് .
ഭക്ഷണവും വ്യായാമവും ഉറക്കവുമൊക്കെ ചിട്ടപ്പെടുത്തുന്നതിലൂടെ നമുക്ക് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം. ഇപ്പോഴത്തെ മഹാമാരിയായ കൊറോണയെ അതിജീവിക്കാനും രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവർക്കു മാത്രമെ കഴിയൂ. ഈ സമയത്തു നാം പരമാവധി വീട്ടിൽ ഇരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക ഇതൊക്കെ കൊറോണ വൈറസ് വരുന്നതിലും നിന്ന് നമ്മളെ രക്ഷിക്കും
എന്തുകൊണ്ടും നമുക്ക് നല്ലത് രോഗം വരാതിരിക്കുന്നതാണ്. അതിനു നമ്മുടെ ജീവിതരീതിയിലൂടെത്തനെ നമുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാം. ഇതാണ് ഏറ്റവും നല്ല വഴി.

റിഫ ഫാത്തിമ. ആർ
4A കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം