കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/ദിയയുടെ ബോധവൽക്കരണം

Schoolwiki സംരംഭത്തിൽ നിന്ന്
ദിയയുടെ ബോധവൽക്കരണം

ദിയയുടെ ബോധവൽക്കരണം
ഒരു ദിവസം ദിയയുടെ സ്കൂളിൽ മാസ്ക് വിതരണം ചെയ്‌തു.
എന്നിട്ട് ഈ മാസ്ക് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് ടീച്ചർ എല്ലാവരോടും ചോദിച്ചു.
എന്നിട്ട് ദിയ എന്ന് പറയുന്ന കുട്ടി എഴുന്നേറ്റുനിന്ന് മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം എല്ലാ കുട്ടികളോടും പറഞ്ഞു.
അപ്പോൾ മീനു ടീച്ചറോട് ചോദിച്ചു "ഈ രോഗം വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം?
ടീച്ചർ മറുപടി പറഞ്ഞു
"പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, സോപ്പോ, ഹാൻഡ്‌വാഷോ ഉപയോഗിച്ച് കൈ ഇടയ്ക്കിടെ കഴുകുക,
ചുമക്കുകയോ, തുമ്മുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക ".
സ്കൂൾ വിട്ടതിനുശേഷം ദിയ വേഗം വീട്ടിലേക്കു പോയി അമ്മയെ ഈ കാര്യം ബോധിപ്പിച്ചു.
"അമ്മേ നമ്മുടെ ലോകമെമ്പാടും കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന രോഗം പടർന്നു പിടിക്കുന്നുണ്ട്".
അവൾ സ്കൂളിൽ ടീച്ചർ പറഞ്ഞ എല്ലാ കാര്യങ്ങളും അമ്മയോട് പറഞ്ഞു.അപ്പോൾ അമ്മ ദിയയോട് പറഞ്ഞു രോഗം വരാതിരിക്കാൻ പ്രതിരോധശക്തിയും വർധിപ്പിക്കണം.
അത് എങ്ങനെയാണ് അമ്മേ വർധിപ്പിക്കുക? ദിയ ചോദിച്ചു.
പോഷകസമൃദ്ധമായ ആഹാരവും പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ മതി.
പിറ്റേ ദിവസം ദിയ സ്കൂളിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുകയും തന്റെ വീടിന് മുമ്പിൽ എല്ലാവർക്കും കൈ കഴുകാൻ ഹാൻഡ്‌വാഷ് വയ്‌ക്കുകയും ചെയ്‌തു.
എന്നിട്ട് സ്കൂളിലേക്ക് പോയി.

പാർവണ. എസ്. ആർ
4A കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ