കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/ഓർമ്മയുണ്ടോ കഴിഞ്ഞകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മയുണ്ടോ കഴിഞ്ഞകാലം

2020തിൽ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്-19. കഴിഞ്ഞപ്രാവിശ്യം നിപ വന്നപ്പോൾ എല്ലാവരുടെയും കുട്ടായ പ്രവർത്തനം കാരണം അതിനെ നമുക്ക് തോല്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ ലോകത്ത് എല്ലായിടത്തും പടർന്നു നിൽക്കുകയാണ് കോവിഡ് -19. ഒരു വൈറസ് ആയതുകൊണ്ട്തന്നെ ഇതിനെ പ്രതിരോധിക്കുവാൻ ഉള്ള മരുന്ന് ഇതുവരെ ശാസ്ത്രലോകത്തിനു കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. സമ്പർക്കം കാരണമാണ് ഈ രോഗം കൂടുതലായും മനുഷ്യശരീരത്തിൽ എത്തുന്നത്‌. ഇതിനെതിരെ നാം ചെയ്യേണ്ടത് സാമുഹിക അകലം പാലിക്കുകയും, മാസ്ക് ഉപയോഗിക്കുകയും, സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും ചെയ്യുകയാണ്.
മൃഗത്തിൽ നിന്നാണ് നമുക്ക് ഒരുപാട് രോഗങ്ങൾ വന്നത്.
ചൈനയിലെ ഭക്ഷ്യക്ഷാമം കാരണം വന്യജീവികളെ കൊന്നുതിന്നാൻ തുടങ്ങി ; അങ്ങനെയാണ് ഈനാമ്പേച്ചിയിൽ നിന്ന് മനുഷ്യരിലേക്ക് കോവിഡ് -19 എത്തിയത്.
വളരെ ജാഗ്രതയുടെയും കുട്ടായ പ്രവർത്തനത്തോടെയും കോറോണയെ തോൽപ്പിച്ച് നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം.

ശ്യാം ദീപക്. D. S
4A കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം