കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/മഹാമാരി കീഴടക്കിയ നമ്മുടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കീഴടക്കിയ നമ്മുടെ ലോകം

2019 നവംബറിൽ ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട നോവൽ കൊറോണ എന്ന് പേരുള്ള കോവിഡ്19 എന്ന രോഗം ഇപ്പോള് ലോക രാജ്യങ്ങളെ പിടിച്ചു കുലുക്കി യിരിക്കുന്നു.ചൈന ഉൽപാദിപ്പിക്കുന്ന പല വസ്തുക്കളും വേഗം നശിച്ചു പോകുന്നതാണ് എന്ന് നാം സാധാരണ പറയാറുണ്ട് പക്ഷെ ഈ മഹാമാരി അത്ര വേഗത്തിൽ നമ്മെ വിട്ടു പോവുന്ന ഒന്നല്ല.ഇതിനെ ചെറുത്തു നിൽക്കാൻ പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായും തുടച്ചു നീക്കാനും വാക്സിൻ കണ്ടുപിടിക്കാനും ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.പല സമ്പന്ന രാജ്യങ്ങളും ഈ രോഗത്തിനു മുമ്പിൽ മുട്ട് മടക്കിയ അവസ്ഥയാണ് നാം ഇന്ന് കാണുന്നത്.എന്നാൽ നമ്മുടെ കൊച്ചു കേരളത്തിലെ മികച്ച ആരോഗ്യപ്രവർത്തനവും അതിലുപരി ജനങ്ങളുടെ സഹകരണവും, സർക്കാരിന്റെ പിന്തുണ യും ഈ രോഗത്തെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ കഴിഞ്ഞു എന്നത് ആശ്വാസകരമായ വസ്തുതയാണ്.

അൻവിൻ കാർത്തിക്
4 A കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം