കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/അക്ഷരവൃക്ഷം/പൊലിയുന്ന ജീവിതം

പൊലിയുന്ന ജീവിതം

പതിവുപോൽ ഞാനിന്നുമുണരുന്ന വേളയിൽ
ജാലകക്കമ്പിയിൽ പിടിമുറുക്കി.
ഇടറുന്ന ജീവിത നാളുകൾ മൂകമായ്
നീങ്ങുന്നു വിജനമാം പാത താണ്ടി.
ദിനപത്രമെത്തുന്ന വഴിയിലായെൻ മിഴി
യുളളിൽ കിതയ്ക്കുന്നു ജീവശ്വാസം.
പഞ്ഞമെരിയുന്നൊരുടലുമായ് ഞാനിന്നു
മുമ്മറത്തിണ്ണയിൽ കാത്തുനിന്നു.
പാദങ്ങളടയാളമില്ലാത്ത പാതകൾ
വിജനമായി നിൽക്കുന്നു നിശ്ചലമായി.
നിറമാർന്ന ദിനമായിരുന്നെന്റെ സ്വപ്നത്തിൽ
മൗനമായി തൊട്ടെന്നെ മാഞ്ഞു പോയി.
പല നിറ ഗന്ധങ്ങളടയാളമിട്ടൊരാ വിഭവ
ത്തി നിന്നെന്തു പിഴവു പറ്റി.
പല നിറമാർന്നെന്നു മുണരുന്നൊരാഘോഷ
വേദികൾ മൂകമായ്. മരണ വീടോ?
ഉല്ലസിച്ചാർത്തുന്ന ബാല്യ ലീലാമൃതം
മങ്ങിയോ? മൗനമായി അസ്തമിച്ചോ?
പരിധിയില്ലാത്തൊരി ജീവിത രചനകളൊതുങ്ങുന്നു
ഭീതിയോ? ആശങ്കയോ?
മതമില്ല, നിറമില്ല, രക്തബന്ധങ്ങളില്ലിന്ന്
തുച്ഛമാം ജീവിതം ബാക്കിയുണ്ട്.
അക്കരെ പാടത്തിനപ്പുറം നിന്നിട്ടു
മായകൾ തീർക്കുന്നു ജീവിതങ്ങൾ.
ഒരു നാളിലന്ധമായ് പിന്തിരിഞ്ഞെത്തിയോ-
വാടിത്തളർന്നൊരാ പോയ കാലം.
പണമെറിഞ്ഞാലസം ജീവിതം നീക്കുന്നൊ-
രഴിമതി നീതിയും നിലവിലില്ല.
മനുഷ ജീവനിൽ മൂല്യം വിടർത്തുന്ന -
ധീരരാം കാക്കിപ്പടയുമുണ്ട്.
ദൈവമാണിന്നു നാം മാനുഷ ദൈവങ്ങൾ
പ്രത്യക്ഷയായിന്നു പൊരുതുക നാം.
വാടുന്ന പൂക്കളെ തഴുകി തുണയ്ക്കുന്ന -
മാലാഖമാരെ തൊഴുതുക നാം.
ആയുധമേന്തി പിടിക്കാത്ത യുദ്ധത്തി -
ലൊന്നിച്ചു ചേർന്നു തുണയായിടാം.
മർത്യനു പെറ്റമ്മയാകുന്ന നാടിനെ -
മാറോടു ചേർത്തു തണലേകിടാം.
ശാപ പരീക്ഷകളെഴുതുന്നു നാമിന്നു
വിജയത്തിലെത്തുന്ന നാളുകൾക്കായ്.........

അനോഹിത
9 ബി ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 07/ 2024 >> രചനാവിഭാഗം - കവിത