കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/അക്ഷരവൃക്ഷം/ക്വാറന്റൈൻ
ക്വാറന്റൈൻ
വീട് അലങ്കരിച്ചു തുടങ്ങിയിരിക്കുന്നു .ബന്ധുക്കളൊക്കെയും വീട്ടിൽ വരുന്നു ..എന്നാൽ നീതുവിന്റെ മുഖം വാടിയിരിക്കുന്നു പെട്ടെന്ന് അവൾക്കൊരു ഫോൺകോൾ വന്നു നീതു മകളെ അച്ഛനാണ് . നീ ഒന്നും കൊണ്ടും വിഷമിക്കണ്ട .വിവാഹത്തിന് അച്ഛൻ വന്നിരിക്കും ". നീതുവിന് സന്തോഷം അടക്കാനായില്ല ..വീണ്ടും അവളുടെ മുഖം വിടർന്നു . രണ്ടു ദിവസം കഴിന്നു .നീതുവിന്റെ അച്ഛൻ നാട്ടിലേക്ക് വന്നു .പക്ഷെ എയർപോർട്ടിൽ നിന്ന് അധികൃതർ അവരോട് 14 ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചു . സങ്കടക്കടലിൽ ആഴ്ന്നു പോയി ആ അച്ഛൻ .നീതു അച്ഛനെ കണ്ട സന്തോഷത്തിൽ അവൾ മതിമറന്ന് അടുത്തേക്ക് ഓടിച്ചെന്നു .എന്നാൽ അച്ഛൻ അവളെ തടഞ്ഞു ."നീതു അകന്നു നിൽക്ക്, അച്ഛൻ ക്വാറന്റൈനിൽ കഴിയുകയാണ് .അച്ഛന് മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കില്ല ". നീതുവിന് സങ്കടം സഹിക്കാനായില്ല ..അവൾ പറന്നു ,"സാരമില്ല അച്ഛൻ വന്നല്ലോ " അങ്ങനെ വിവാഹദിവസമെത്തി .സാങ്കേതിക സഹായത്തോടെ മകളുടെ വിവാഹം അച്ഛൻ കണ്ടു .അയാൾക്ക് സങ്കടം സഹിക്കാനായില്ല ..മകൾ. വിടപറഞ്ഞു പോകുമ്പോൾ അനുഗ്രഹിക്കാനാകാതെ ആ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു . അങ്ങനെ 14 ദിവസം കഴിഞ്ഞു . റിപ്പോർട്ട് വന്നു .ഫലം പോസിറ്റീവായിരുന്നു .അയാൾക്ക് തോന്നി ,"അന്ന് ഞാൻ വിട്ടുനിന്നത് നന്നായി അല്ലെങ്കിൽ എല്ലാം തകർന്നടിന്നേനെ .അയാൾ ചികിത്സയിൽ കഴിഞ്ഞ് കോവിഡ് രോഗമുക്തനായി വീട്ടിൽ തിരിച്ചു വന്നു .എന്നിട്ട് മകളെയും മരുമകനേയും അനുഗ്രഹിച്ചവർ മടങ്ങി .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 07/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ