കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/അക്ഷരവൃക്ഷം/അപ്പുവും അമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും അമ്മയും

അപ്പു രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് സ്കൂൾ കോവിഡ് -19നെ തുടർന്ന് അടച്ചതോടെ അപ്പുവിന് വീട്ടിലിരുന്നു മടുത്തു അവന് പുറത്തു പോകണമെന്ന് തോന്നി. അപ്പു അതു ചെന്ന് അവന്റെ അമ്മയോട് പറഞ്ഞു. അപ്പോൾ അമ്മ അവനോട് പറഞ്ഞു "മോനെ.. ഇപ്പോൾ പുറത്തേക്കു പോകാൻ പാടില്ല കോവിഡ് -19 എന്ന ഒരു രോഗമുണ്ടിപ്പോൾ അതു പടരും."

ഇതെങ്ങനെയാണ് റ്റുള്ളവരിലേക്ക് പടരുക? അപ്പു ചോദിച്ചു.

"നമ്മൾ മറ്റുള്ളവരുമായി ഇടപെടുമ്പോഴാണ് ഇത് പടരുക." അമ്മ പറഞ്ഞു .

"ഇത് നമ്മളിലേക്ക് പടരാതെ ഇരിക്കാൻ നമുക്കെന്തല്ലാമാണ് ചെയ്യാൻ കഴിയുക" അപ്പു ചോദിച്ചു .

"കൈ ഇടക്കിടെ കഴുകുക, കൈ ഉപയോഗിച് കണ്ണിലും മൂക്കിലും തൊടാതിരിക്കുക, പുറത്തിറങ്ങാതിരിക്കുക, കൂട്ടംകൂടിനിൽകാതിരിക്കുക ഇങ്ങനെ ഒക്കെ ചെയ്താൽ നമുക്ക് കോറോണയെ തുരത്താം. ഞാൻ പറഞ്ഞത് അപ്പുവിന് മനസ്സിലായോ ?" അമ്മ ചോദിച്ചു.

"എനിക്കെല്ലാം മനസിലായി അമ്മേ. അമ്മ പറഞ്ഞ കാര്യങ്ങൾ ഞാൻ പാലിക്കുന്നതാണ്. പക്ഷെ എനിക്കൊരു സംശയം ഉണ്ടമ്മേ."

"എന്ത് സംശയമാണ് നിനക്കുള്ളത്?"

" അമ്മ എനിക്ക് പറഞ്ഞുതന്ന കാര്യങ്ങൾ അമ്മയോടാരാണ് പറഞ്ഞത്?" അപ്പു അവന്റെ സംശയം ചോദിച്ചു.

അമ്മ ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു:"എനിക്കു മാത്രമല്ല ,എല്ലാവർക്കും ഇതു പറഞ്ഞുതന്നത് നമ്മുടെ ആരോഗ്യ മന്ത്രിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ ആരോഗ്യമന്ത്രിയും ഡോക്ടർമാരും നഴ്സുമാരും പോലീസുകാരുമെല്ലാം നമുക്ക് വേണ്ടി ഉറക്കമൊഴിച്ച പ്രവർത്തിക്കുകയാണ്. അപ്പോൾ അവർക്കുവേണ്ടി, അവർ പറയുന്ന ചെറിയ കാര്യങ്ങളെങ്കിലും നമ്മൾ പാലിക്കേണ്ടേ ? "

"അതെ അമ്മേ നമ്മൾ തീർച്ചയായും പാലിക്കണം. എനിക്ക് പുറത്തെവിടെയും പോകേണ്ട അമ്മേ, ഞാൻ വീട്ടിൽ ഇരുന്നുകൊള്ളാം"

. അപ്പു പറയുന്നത് കേട്ട് അവന്റെ അമ്മക്കും സന്തോഷമായി.

ആര്യലക്ഷ്മി
8 ഡി ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 07/ 2024 >> രചനാവിഭാഗം - കഥ