കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ ഭയമില്ലാതെ കരുത്തോടെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമില്ലാതെ കരുത്തോടെ നേരിടാം

ലോകത്തെ പൂർണമായും കാർന്നു തിന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.കൊറോണ വൈറസ് അല്ലെങ്കിൽ കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം ഓരോ ദിവസവും പോരാടി കൊണ്ടിരിക്കുകയാണ്. ചൈനയിൽ നിന്നും ഉത്ഭവിച്ച ഈ വൈറസ് ഇന്ത്യയിലൊട്ടാകെ വ്യാപിച്ചിരിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിലും. ഈ രോഗത്തിന് ഇതുവരെ ഒരു വാക്സിൻ പോലും കണ്ടുപിടിച്ചിട്ടില്ല. ആ ഘട്ടത്തിൽ നമുക്ക് രക്ഷ നേടാൻ ഉള്ള ഒരേ ഒരു മാർഗം പ്രതിരോധം മാത്രമാണ്. നമ്മുടെ ഗവൺമെൻറ് പറയുന്നതുപോലെ വീടുകളിൽ തന്നെ കഴിയുക. പരമാവധി യാത്ര ചെയ്യുന്നത് ഒഴിവാക്കുക.ഒരു ദിവസം കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകാം. മറ്റുള്ളവരിൽ നിന്ന് നിശ്ചിത അകലം പാലിച്ച് സംസാരിക്കാം. സമൂഹ വ്യാപനം കുറയ്ക്കാം.നമ്മുടെ ഗവൺമെൻറ് പറയുന്ന നിയന്ത്രണങ്ങൾ എല്ലാം നമ്മുടെ ജീവന് വേണ്ടിയാണ്, അതു നാം ഓരോരുത്തരും മനസ്സിലാക്കുക. നമുക്ക് വേണ്ടി ജീവൻ വരെ ത്യാഗം ചെയ്ത് സേവനം ചെയ്യുന്ന പൊലീസുകാർ, ആരോഗ്യരംഗത്തെ ജീവനക്കാർ പ്രധാനമായും ഭൂമിയിലെ മാലാഖമാർ എന്നറിയപ്പെടുന്ന നഴ്സുമാർ ഡോക്ടർമാർ ഇവരെ എല്ലാം നമുക്ക് ഒരു നിമിഷം ഓർക്കാം, അവർക്കുവേണ്ടി പ്രാർത്ഥിക്കാം. കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യയിൽ കേരളം ഒന്നാമതാണ്.ഇതൊരു വലിയ നേട്ടമാണ്. മറ്റു രാജ്യങ്ങൾ കേരളത്തെ മാതൃകയാക്കുന്നു. നമ്മൾ കൊറോണ എന്ന മഹാ വിപത്തിനെതിരെ അവസാനം വരെ പോരാടും, പ്രതിരോധിക്കും, നാം അതിജീവിക്കും എന്നതാവട്ടെ ഇന്നത്തെ മുദ്രാവാക്യം.......…

നന്ദന ശ്രീനി
9A കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം