കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ എന്റെ മഴ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മഴ അനുഭവം

ഞാൻ എന്റെ അമ്മയുടെ വീട്ടിൽ ആണ് ഉള്ളത്. എനിക്ക് ഇവിടെ സുഖമാണ്. ഇന്ന് ചൊവ്വാഴ്ചയാണ്. വൈകുന്നേരമാകുന്നു. മഴ പെയ്യുമെന്ന് എനിക്ക് തോന്നി. കാർ മേഘങ്ങൾ ഇരുണ്ടു മൂടിവരുന്നുണ്ട്. ഇടിയും മിന്നലും ഉണ്ട്. നല്ല കാറ്റും വീശുന്നുണ്ട്. മരങ്ങളിൽ നിന്നും ഇലകൾ ഇല മഴ പോലെ വീണു കൊണ്ടിരുന്നു.അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ മഴപെയ്യാൻ തുടങ്ങി ഇവിടെ മുറ്റത്ത് പുഴയിലെ കല്ല് വിരിച്ചിട്ടുണ്ട് മുറ്റത്തുള്ള കല്ലുകളിലേക്കും മണ്ണിലേക്കും മഴത്തുള്ളികൾ വീഴാൻ തുടങ്ങി അപ്പോൾ നല്ല രസമായിരുന്നു നല്ല മണ്ണിന്റെ മണം പുതിയ പുസ്തകത്തിന്റെ പോലെ എനിക്ക് ഒത്തിരി ഇഷ്ടമായി ഞാൻ ഇറങ്ങി നടന്നു അപ്പോൾ ആന്റി എന്നോടു പറഞ്ഞു മഴ നന ഞാൽ പനി വരും ആശുപത്രിയിൽ പോകാൻ പോലും പറ്റില്ല എന്ന്. ഞാൻ കയറി പോന്നു. ഈ വേനൽകാലത്ത് കരിഞ്ഞുണങ്ങി തുടങ്ങിയ ചെടികൾക്കും മരങ്ങൾക്കും പുൽ ച്ചെടികൾക്കും എല്ലാ ജീ വ ജാലങ്ങൾക്കും ഒരു ആശ്വാസമായിരിക്കും ഈ മഴ .വരണ്ടു ണങ്ങി തുടങ്ങിയ പുഴയ്ക്കുംതോടുകൾക്കും കിണറുകൾക്കും ഒക്കെ ഒരു ആശ്വാസമായിരിക്കും ഈ മഴ .ഇവിടെ പുഴയുണ്ട് ഞങ്ങൾ പുഴയിൽ പോവാറുണ്ട്. ഈ അവധികാലത്തെ ഈ വേനൽമഴ എനിക്ക് ഒത്തിരി ഇഷ്ടമായി എനിക്ക് നല്ല സന്തോഷം തോന്നി. ഈ വേനലവധി കൊറോണ കാലമായി പോയല്ലോ എന്നോ ർക്കുമ്പോൾ സങ്കടമുണ്ട്. എന്റെ പിറന്നാളിന് പപ്പയും അമ്മയും വന്നില്ല. ഈസ്റ്ററും വിഷുവും ആഘോഷമൊന്നും ഇല്ലായിരുന്നു .ഉത്സവങ്ങളും പെരുന്നാളും ഒന്നും ഇല്ല.നേരത്തെ സകൂൾ അടച്ചു.കൂട്ടു കാരും ഒത്ത് സ്കൂളിൽ കളിക്കുന്നതും ഒക്കെ ഓർത്തു പോവുകയാണ്. ഇനി ഈ കൊറോണ കാരണം സ്കൂൾ തുറക്കുന്നത് എപ്പോഴായിരിക്കും ടീച്ചർമാരെയും കൂട്ടുകാരെയും കാണാൻ കൊതിയായി. നല്ല മഴ ഞാൻ മഴയെ നോക്കി നിന്നു ഈ മഴ നമുക്കെല്ലാവർക്കും ഒരു ആശ്വാസമായിരിക്കും എനിക്ക് ഒത്തരി ഒത്തിരി ഇഷ്ടമായി ഈ വേനൽമഴ നിർത്തുന്നു.

റോസ് മരിയ
3 A കെ കെ. എൻ.പി എം ജി.വി.എച്ച് എസ് ,എസ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ