കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/ രോഗ പ്രതിരോധവും പ്രകൃതി സംരക്ഷണവും
രോഗ പ്രതിരോധവും പ്രകൃതി സംരക്ഷണവും
എല്ലാ മനുഷ്യരും വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് . വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി എല്ലാവരും കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണ് . പുറത്തു പോയി കഴിഞ്ഞു വീട്ടിൽ കയറുന്നതിനുമുമ്പ് കൈകാലുകളും മുഖവും വായും കഴുകണം . കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് കഴുകേണ്ടതാണ് . വ്യക്തി ശുചിത്വം മാത്രം പാലിച്ചാൽ മതിയാകില്ല . പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് . പ്രകൃതിയിൽ പ്ലാസ്റ്റിക് പോലുള്ള ഉപയോഗ ശൂന്യമായ വസ്തുക്കൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത് .അത് വായു മലിനീകരണത്തിന് കാരണമാകുന്നു . ജലാശയങ്ങളിൽ മാലിന്യങ്ങളും പാഴ് വസ്തുക്കളും വലിച്ചെറിയരുത് അതോടൊപ്പം തന്നെ ഫാക്ടറിയിൽ നിന്നുള്ള രാസവസ്തുക്കളടങ്ങിയ മാലിന്യങ്ങൾ ഒഴുക്കിവിടരുത് . പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക . നമ്മുടെ പ്രകൃതിയെ നമ്മുടെ പുർവികർ നമുക്ക് വേണ്ടി കാത്തു സുഷിച്ചത് പോലെ വരും തലമുറക്കായി നമ്മുക്കും കാത്തു സൂക്ഷിക്കാം . രോഗ പ്രതിരോധ ശേഷി വർധിക്കുന്നതിനായി പോഷകാഹാരങ്ങൾ കഴിക്കുക . പഴകിയ ആഹാരസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക . തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക . കഴിയുന്നതും കഴിക്കുന്ന ഭക്ഷണം ശുദ്ധമാണെന്നു ഉറപ്പുവരുത്തുക . പരിസ്ഥിതി ശുചിത്വം വഴി ഒട്ടനവധി പകർച്ചവ്യാധികളായ സാംക്രമിക രോഗങ്ങളെ ചെറുക്കൻ കഴിയും .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം