കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/ തന്നിലേക്കൊതുങ്ങി

Schoolwiki സംരംഭത്തിൽ നിന്ന്
തന്നിലേക്കൊതുങ്ങി

കൊറോണ പഠിപ്പിച്ചു
തന്നിലേക്കൊതുങ്ങു ......
പണം വേണ്ട മതം വേണ്ട
ആർഭാടവും വേണ്ട
ഒരണുവിൻ മുൻപിൽ
വിറക്കുമീ ലോകം
എന്നെങ്കിലും വീണ്ടും
പഴയതാം പ്രത്യാശതൻ വക്കിൽ
പഴയതാം രീതികൾ
മൊട്ടിട്ടുയർക്കവേ......
മനുഷ്യൻ തൻ മാനസത്തിൽ
ഐക്യം പുനർജനിക്കവേ
അഹംഭാവം ലേശവും
തിങ്ങിനിൽക്കാത്തതാം
ഹൃത്തിൻ അറകൾ
സത്യത്തിനായ് തുറക്കവേ
ആൾക്കൂട്ടമില്ലാതെ തെരുവുകൾ ഉറങ്ങുന്നു
കാലൊച്ചയില്ല മലിനീകരണമില്ല.
പുഴകളൊഴുകുന്നു ശാന്തമാം വീഥിയിൽ
ഗതിമാറ്റുവാൻ മനുഷ്യനില്ല .
വൈറസിനിരയായി പൊലിയുമീ ജീവനേ
രക്ഷതൻ പടിക്കലേക്കാനയിക്കാൻ
നെട്ടോട്ടമോടുമീ ജീവനേ
നമുക്കാദരിക്കാം
തുരത്താം കൊറോണയെ
വീണ്ടും ഒരു പുതുപ്രത്യാശതൻ
കിരണങ്ങൾക്കായി......................

ദീപാരാജ് .ബി
9b കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം ,കാട്ടാക്കട ,തിരുവനന്തപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത