കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/ശീലമാക്കാം ശുചിത്വം
ശീലമാക്കാം ശുചിത്വം
അതിർത്തിയുടെ ബലത്തെയോ രാജ്യത്തിന്റെ സ്വാധീനത്തെയോ ഭരണാധികാരിയുടെ ശക്തിയേയോ വകവയ്ക്കാതെ ഒരു സൂഷ്മാണുവിനോട് പൊരുതുകയാണ് ലോകം .ഈ അവസ്ഥയിൽ നമുക്ക് ഒരു കാര്യമേ ചെയ്യാൻ കഴിയുകയുളൂ -ശുചിത്വം ."പൊതുസ്ഥലത്തു തുപ്പരുത് ,അത് ശിക്ഷാർഹമാണ് " കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രലയം ബുധനാഴ്ച പുറത്തിറക്കിയ ലോക്ക്ഡൌൺ കാലത്തേ ഏറ്റവും പ്രധാന മാർഗ്ഗർനിദ്ദേശങ്ങളിൽ ഒന്നാണിത് .പൊതുസ്ഥലത്തു തുപ്പരുത് എന്നറിയാത്തവരില്ല .അത്തരം അറിവുകൾ നമ്മുടെ നാട്ടിലെ പ്രാഥമികവിദ്യാഭാസത്തിന്റെ ഭാഗമായി തന്നെ പഠിപ്പിക്കുന്നുമുണ്ട് .എന്നാൽ പാലിക്കപ്പെടുന്നില്ല .പൊതുഇടത്തു തുപ്പുക എന്ന രോഗവാഹിനിയായ ദുശീലം തിരുത്താൻ നാം തയ്യാറായിരുന്നില്ല എന്നതാണ് പ്രശനം .മരുന്നില്ലാത്ത കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഈ ശീലം നിർത്തിയെ പറ്റു അല്ലെങ്കിൽ നിർത്തിച്ചെ പറ്റു .ഇക്കാര്യത്തിൽ കർക്കശമായ തീരുമാനമെടുക്കുക എന്നതു രാഷ്രത്തിന്റെയും അതനുസരിക്കുകയെന്നത് ജനതയുടെയും ഉത്തരവാദിത്തമാണ് .അതിജീവനം വഴിമുട്ടുമ്പോൾ ദുശീലങ്ങൾ തിരുത്തിയെ തീരു. ശുചിത്വം എന്നത് പുതിയ കാലത്തിന്റെ പ്രതിരോധം തന്നെയാണ് .2014ലെ ഗാന്ധിജയന്തി ദിനം മുതൽ വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ എന്ന ലക്ഷ്യം മുൻനിർത്തി സ്വഛ്‌ഭാരത്മിഷൻ എന്ന പരിപാടി നാം നടത്തിപ്പോരുന്നു . ശുചിത്വത്തിന്റെ വർഷത്തിൽ 100 മണിക്കൂർ സ്വമേധയാ ജോലി ചെയ്യുമെന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിജ്ഞ വെറും വാക്കായിരുന്നോ എന്ന് നാം ചിന്തിക്കാൻ വൈകി . കാരണം മാലിന്യമുക്തമായ ഭാരതത്തിൽനിന്നും നാം എത്ര അകലെയാണ് ഇപ്പോഴുമെന്നു കണ്ടെത്താൻ പഠനറിപ്പോർട്ടുകളുടെയൊന്നും ആവശ്യമില്ല . നമ്മുടെനാട്ടിലേക്കൊന്നു കണ്ണുതുറന്നു നോക്കിയാൽ മതി .പദ്ധതികൾ മാത്രം പോരാ ,അത് നിറവേറ്റാനുള്ള ഇച്ഛാശക്തി അടിത്തട്ടിൽ തന്നെയാണുണ്ടാക്കേണ്ടത് . താമസിക്കുന്ന വീടിനടുത്ത് ആരും തുപ്പാറില്ല തുപ്പാൻ തോന്നാത്തവിധം പൊതുയിടം പരിപാലിക്കുക എന്നത് മുകളിൽനിന്നുള്ള ഉത്തരവ് കൊണ്ടുമാത്രം ഉണ്ടാകില്ല .ഓരോ തവണ നാം പൊതുഇടങ്ങളിൽ തുപ്പുമ്പോഴും അത് സഹജീവിയുടെ ജീവിതത്തെയാണ് അപകടപ്പെടുത്തുന്നത് എന്ന ബോധത്തിലേക്ക് ഉണർന്നേ തീരു .അല്ലാതെ കൊറോണ വൈറസിനോടുള്ള പോരാട്ടം നമുക്ക് ജയിക്കാനാകില്ല. ഈ വേനൽ കഷ്ടിച്ചു ഒന്നരമാസം കൂടിയേയുള്ളു അടിസ്ഥാന ശുചീകരണ പ്രവർത്തനം നിലച്ച ഇടുക്കിയതിൽ ഡെങ്കിപ്പനി പടർന്നുതിന്റെ ആശങ്കാജനകമായ വാർത്ത പുറത്തുവന്നുകഴിഞ്ഞു ശ്രദ്ധ മുഴുവനും കോവിഡിനെ പിടിച്ചുകെട്ടാൻ തിരിഞ്ഞിരിക്കുമ്പൾ മറ്റു രോഗങ്ങൾ കയറിവരുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല .മഴയുടെ മുന്നൊരുക്കമായി ഒരു ശുചിത്വമഹായജ്ഞം തന്നെയാണ് ഉണ്ടാകേണ്ടസമയമാണിത്. പൊതുയിടത്തു തുപ്പുന്നതിനെതിരെ മാത്രമല്ല തെരുവിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും അതികർക്കശമായ നടപടി ഉണ്ടാകേണ്ടതുണ്ട് .രോഗങ്ങളുടെ വളർത്തുകേന്ദ്രങ്ങളാണ് ഇത്തരം അനധികൃത മാലിന്യനിക്ഷേപങ്ങൾ .ഇപ്പോൾ ഒത്തു പിടിച്ചു പ്രയത്നിച്ചാൽ രക്ഷപെടാം .ഇല്ലെങ്കിൽ കോവിഡുമായി ചേർന്ന് വരാനിരിക്കുന്ന മഴക്കാലം ദുരിതത്തിന്റേതാകും .എല്ലാ മഴക്കാലവും നമുക്ക് പനിക്കാലവും കൂടിയാണ് . ഏതുതരം പനിയെന്നു തിരിച്ചറിയേണ്ടതും കണ്ടെത്തുന്നതും മഴക്കാലത്തു ദുഷ്കരമാകും .അതുകൊണ്ടു മാലിന്യമുക്തരാഷ്ട്രത്തിനായി ജനത്തെ സജ്ജരാക്കാൻ കൂടി ഈ കോവിഡ്കാല അടച്ചുപൂട്ടൽ വിനിയോഗിക്കേണ്ടതുണ്ട് .അതിജീവനം തന്നെയാണ് മുന്നിലുള്ള വലിയ ചോദ്യം .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം