സഹായം Reading Problems? Click here


കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/'''കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡ്

ചീന ദേശത്തു നിന്നും
ഉത്ഭവം കൊണ്ട കോവിഡേ
നീയെന്തേയിങ്ങനെയിന്നീ
കാട്ടുതീ പോലെ പടർന്നു.
 
നിൻ സ്പര്ശനത്തിലൂടിപ്പോൾ
ഞങ്ങൾ കിതച്ചു നിൽക്കുന്നു.
ശ്വാസം നിലച്ചു പലരും
മരണം വരിച്ചു മറഞ്ഞു .

സമയമില്ലെന്ന് നടിച്ചു
സമയം കളയാൻ പഠിച്ചു.
ഭൂമിയെ നിശ്ചലമാക്കി
അന്ധകാരത്തിലടക്കി.
 
ഉള്ളിൽ നീ കേറിക്കഴിഞ്ഞാൽ
തമ്മിലകന്നേ കഴിയൂ.
ഭക്ഷണം ദുല്ലഭമാക്കി
സ്വതന്ത്രവും അന്യമായി.

കോവിടെ നീയെന്താണിത്ര
കോപിതനായി തുടരുന്നു

സൗരവ് കൃഷ്ണഎസ് എൻ
7 A കെ .പി .എം .എച്ച്.എസ്. കൃഷ്ണപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത