കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ കൊറോണ വരുത്തിയ വിന

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വരുത്തിയ വിന

ഞങ്ങൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു മധ്യവേനൽ അവധിക്കാലം. എന്തെല്ലാം പ്രതീക്ഷകളായിരുന്നു! അമ്മയുടെ വീട്ടിൽ പോകണം. അപ്പൂപ്പനെക്കൊണ്ട് ഊഞ്ഞാൽ ഇടീക്കണം. മാമന്റെ മക്കളോടൊത്ത് ഒത്തിരി കളികൾ. മാമന്റെ കൂടെ പുഴയിൽ നീന്താൻ പോകണം. അമ്മ വീട്ടിലെ നന്ദിനിപ്പശുവിനെ കളിപ്പിക്കണം. പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കണം. സൈക്കിൾ ചവിട്ടാൻ പഠിക്കണം. അകെപ്പാടെ പൊടിപൂരം. എന്തെല്ലാം സ്വപ്നങ്ങൾ! എന്തെല്ലാം പ്രതീക്ഷകൾ! എല്ലാം തകർന്നില്ലേ ഒരു കൊറോണ കാരണം ! എല്ലാ പ്രതീക്ഷകളും നടക്കില്ല എന്ന് അപ്പൂപ്പൻ പറഞ്ഞത് ഓർമ്മ വരുന്നു.അത് യാഥാർഥ്യമായി. എന്നാലും വേണ്ടില്ല.വീട്ടിൽത്തന്നെ ഇരിക്കാം പുറത്തേക്ക് ഇറങ്ങി കൊറോണ പകരാൻ നമ്മൾ കാരണക്കാരാകേണ്ട. നമ്മളുടെ സുഖത്തിനേക്കാൾ ലോകത്തിന്റെ നന്മയല്ലേ വലുത്. കാത്തിരിക്കാം ഈ കൊറോണയൊന്ന് പോയിക്കിട്ടാൻ‌.

അതുല്യ
7 ഡി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം