കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ എന്റെ കൊറോണേ തകർത്തില്ലേ നീയെല്ലാം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണേ തകർത്തില്ലേ നീയെല്ലാം

2020 മാർച്ചു മാസം . ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മാസം. ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ നമ്മുടെ നാട്ടിൽ എത്തിയ മാസം. എന്റെയും എന്നേപ്പോലെയുള്ള കുട്ടികളുടേയും മുതിർന്നവരുടെയും എല്ലാ പ്രതീക്ഷകളും തകർന്ന മാസം. മധ്യവേനൽ അവധിക്കാലത്തെ പദ്ധതികൽ തകർത്ത മാസം. ഏകദേശം രണ്ടു മാസത്തോളം വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കാൻ കാരണമായ മാസം പരീക്ഷകൾ ഇല്ലാതാക്കിയ മാസം പല തരം പാചകവിധികൾ പ്രയോഗിക്കാൻ കാരണമായ മാസം വിവിധ ചിത്രങ്ങൾ വരയ്ക്കാൻ സാധിച്ച മാസം നഷ്ടങ്ങൾക്കും വേദനകൾക്കും ഇടയിൽ മാതാവിന്റെയും പിതാവിന്റെയും സ്നേഹ വാത്സല്യങ്ങൾ ഒത്തിരി നുകരാൻ അവസരം തന്ന മാസം. എന്തിനേറെ പറയുന്നു ലോകത്തെ വിറപ്പിച്ച മാസം ഇതിനെല്ലാം കാരണക്കാരൻ ഒരേയൊരാൾ മാത്രം - അതാണ് കൊറോണ

പാർവതി എ
5 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം