ഒരു കൊച്ചു പുഷ്പമായി ഞാൻ ഇന്നു മാറവേ
ചെറു മഞ്ഞു തുള്ളികൾ മൂടും പുലർച്ചയിൽ
വിരിയുമീ പൂവ് തൻ പൂമണം പടരവേ
സ്നേഹ പ്രഭാതമെൻ ഉള്ളിൽ ഉദിക്കുമീ
നേരമാ പൂവുതൻ ലഹരിയിലലിഞ്ഞൊരീ
പ്രീവിനെ കാണുവാൻ എന്തു ഭംഗി
വണ്ടുകൾ പൂവു തൻ തേൻ നുകർന്നീടുന്നു.
കിളികളോ മധുരമായി ഈണം പൊഴിക്കുന്നു
പ്രകൃതി തൻ ഈ മനോഹാരിത
കാണുവാൻ എന്തു ഭംഗി
കൂരിരുട്ടാകുന്നൊരീ സന്ധ്യയിൽ ഇതാ
പുലരിതൻ ഭംഗികൾ മാഞ്ഞകന്നീടുന്നു.
ജീവൻ വെടിയുന്നൊരീ സന്ധ്യയിൽ
എൻ പൂമണം അകലുന്നു
ഇതളുകൾ പൊഴിയുന്ന നേരത്തു ഞാനിതാ
മറ്റൊരു ലോകത്ത് ചെന്നു ചേർന്നു.
തീർത്തും നിശ്ശബ്ദമാം ....... ആ കൊച്ചുലോകം