കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/തുമ്പയും തുമ്പിയും

Schoolwiki സംരംഭത്തിൽ നിന്ന്
തുമ്പയും തുമ്പിയും

തുമ്പയും തുമ്പിയും കൂട്ടുകാരാണ്. അവർ എന്നും ആടിയും പാടിയും കളിച്ചും രസിച്ചും നടക്കും.അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.ഓണം വന്നു. അപ്പോൾ എതാ കുറെ കുട്ടികൾ പൂക്കളമിടാനായി പൂവ് പറിക്കാൻ വരുന്നു.തുമ്പയ്ക്ക് പേടിയായി.അപ്പോൾ തുമ്പി പറഞ്ഞു നീ പേടിക്കേണ്ട , ഇത് ഞാനേറ്റു. ഞാൻ ആ കുട്ടികളുടെ ശ്രദ്ധ തിരിക്കാം. തുമ്പി കുട്ടികളുടെ അടുത്ത് നിന്ന ഒരു ചെടിയിൽ ചെന്നിരുന്നു.അപ്പോൾ ഒരു കുട്ടി പറഞ്ഞു "ദാ ഒരു തുമ്പി.വാ.... നമുക്ക അതിനെ പിടിക്കാം”. കുട്ടികൾ തുമ്പിയെ പിടിക്കാൻ പോയി.അവർ തുമ്പയുടെ കാര്യം മറന്നു. തുമ്പി തുമ്പയുടെ അരികിലേക്ക് തിരികെ വന്നു.തുമ്പ പറ‍ഞ്ഞു വളരെ നന്ദിയുണ്ട്. “കൂട്ടുകാരായാൽ പരസ്പരം സഹായിക്കണം”.തുമ്പി പറഞ്ഞു.നിന്നെപ്പോലൊരു കൂട്ടുകാരനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. തുമ്പ പറഞ്ഞു.പിന്നെ അവർ ഒരിക്കലും പിരിയാത്ത കൂട്ടുകാരായി.

ദേവൻ റ്റി ബാബു
6 സി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ