കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/താടിയും മീശയും

Schoolwiki സംരംഭത്തിൽ നിന്ന്
താടിയും മീശയും

കലയപുരത്തെ രാജാവായ ദണ്ഡപാണി ഒരു മരമണ്ടൻ ആയിരുന്നു. ഒരിക്കൽ രാജാവ് രോഗം ബാധിച്ച് കിടപ്പിലായി.

   രാജാവിനെ പരിശോധിച്ച വൈദ്യൻ പറഞ്ഞു :”രോഗം മാറാൻ കുറേ നാളെടുക്കും. ഞാൻ മരുന്നു തരാം. പക്ഷേ ഒരു കാര്യം. ചികിത്സ തീരുന്നതു വരെ താടിയും മുടിയുമൊന്നും മുറിക്കരുത്.” 
   രാജാവ് സമ്മതിച്ചു. രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞപ്പോഴേക്കും ദണ്ഡപാണിയുടെ താടിയും മുടിയും നീണ്ടു കാടു പോലെയായി.
  അതിനിടെയാണ് കൊട്ടാരത്തിൽ ഒരു ചിത്രകാരൻ വന്നത്. പേരുകേട്ട ചിത്രകാരനാണ്. “അയാളെക്കൊണ്ട് തന്റെ ചിത്രം വരപ്പിക്കണം” രാജാവ് തീരുമാനിച്ചു.
  അങ്ങനെ ചിത്രകാരൻ രാജാവിന്റെ മുന്നിലെത്തി. രാജാവിനെക്കണ്ടപ്പോൾ ചിത്രകാരൻ ചോദിച്ചു "പ്രഭോ, ഈ രൂപത്തിൽ ചിത്രം വരയ്ക്കണോ? ചികിത്സയൊക്കെ കഴിഞ്ഞ് താടിയും മുടിയുമൊക്കെ കളഞ്ഞതിനു ശേഷം വരച്ചാൽ പോരേ ?”

‌"അതിനൊക്കെ വേറെ സൂത്രമുണ്ട്. താൻ ഇപ്പോൾത്തന്നെ ചിത്രം വരയ്ക്കൂ".

അങ്ങനെ ചിത്രകാരൻ ഒരാഴ്ചയെടുത്ത് രാജാവിന്റെ ചിത്രം വരച്ചു മുഴുവനാക്കി.
 ഉടനെ രാജാവി ഉത്തരവിട്ടു.

“ആരവിടെ! ഇനി നമ്മുടെ മുടി വെട്ടുകാരനോട് വരാൻ പറയൂ.” വൈകാതെ മുടിവെട്ടുകാരൻ എത്തി. അപ്പോൾ ദണ്ഡപാണി ഉത്തരവിട്ടു"താൻ ഈ ചിത്രത്തിലെ താടിയും മീശയുമൊക്കെ വടിച്ചു വൃത്തിയാക്കൂ !”

ആദർശ്
6 സി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂള്ി‍ പൊത്തപ്പള്ളി തെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ