സമയമില്ലാ..... ഒന്നിനും സമയമില്ല
എന്നു പറഞ്ഞിരുന്ന എല്ലാവർക്കും
സമയമുണ്ട് ഏതിനും സമയമുണ്ട്
ഇപ്പോൾ എന്തിനും ഏതിനും സമയമുണ്ട്
കൊറോണയാം രോഗത്തിൻ വ്യാപനം
ഭീതി പരത്തുന്ന ലോകത്തെങ്ങും
ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ
വയ്യ,വിലക്കാണ് എല്ലാത്തിനും വിലക്ക്.
എ+ നോക്കാതെ കുട്ടികൾ എല്ലാവരും
വീട്ടിലിരുന്നു വിജയം നേടി
മാതാപിതാക്കളും ഭാര്യയും മക്കളും
ഒന്നിച്ചിരുന്നു കളിച്ചീടുന്നു.
വീട്ടിലിരുന്നു കുറുമ്പു കാട്ടാം പിന്നെ
സോപ്പിട്ടു മേനിയും കൈയും കഴുകീടാം.
ക്രൂരമാം രോഗാണു പകരുമ്പോഴും
നിസ്വാർത്ത സേവനം ചെയ്യുമ്പോഴും
ആ പുണ്യ കർമ്മത്തിനൊപ്പത്തിന്
സ്നേഹമാം കൈത്താങ്ങ് ഉറപ്പിച്ചിടാം.