കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/കടുവയായ കഴുത

Schoolwiki സംരംഭത്തിൽ നിന്ന്
കടുവയായ കഴുത

ഒരിക്കൽ ഒരിടത്ത് ഒരു അലക്കുകാരന് ഒരു കഴുതയുണ്ടായിരുന്നു. മഹാപിശുക്കനായ ആ അലക്കുകാരൻ കഴുതയ്ക്ക് ഭക്ഷണമൊന്നും കൊടുക്കുകയില്ല. എന്നാൽ ജോലി കൂടുതൽ ചെയ്യിക്കുകയും ചെയ്യും. അങ്ങനെയിരിക്കെ ഒരു ദിവസം ചന്തയിൽ നിന്നും വരുമ്പോൾ വഴിയിൽ ഒരു കടുവത്തോൽ കിടക്കുന്നത് കണ്ട അലക്കുകാരൻ ആ കടുവത്തോലുമെടുത്ത് വീട്ടിലേയ്ക്കു തിരിച്ചു. വീട്ടിലെത്തിയ അയാൾ ആ കടുവത്തോൽ കഴുചയെ അണിയിച്ചു. അയാൾക്ക് പെട്ടെന്നൊരു ഉപായം തോന്നി. അയാൾ രാത്രി കടുവത്തോൽ ധരിപ്പിച്ച് കഴുതയെ അഴിച്ചു വിട്ടു. കഴുതയാകട്ടെ അടുത്തുള്ള കരിമ്പിൻ തോട്ടത്തിലെത്തി. വിള തിന്ന് വിശപ്പടക്കി. പിന്നീട് ദിവസവും ഇതായി പതിവ്. വിള നശിക്കാൻ തുടങ്ങിയപ്പോൾ കൃഷിക്കാർ രാത്രി കാവലിരുന്നു. പക്ഷേ കടുവയെക്കണ്ട് അവർ വിറച്ചു. അങ്ങനെ കരിമ്പ് തിന്നു തിന്ന് കഴുത തടിച്ചു കൊഴുത്തു.അതോടൊപ്പം അവന്റെ അഹങ്കാരം വർദ്ധിച്ചു. അതിനനുസരിച്ച് അവന്റെ അനുസരണക്കേടും കൂടി വന്നു.പിന്നീട് അവൻ വീട്ടിലേയ്ക്ക് പോകാതെയായി. തന്നെ നാട്ടുകാർക്ക് ഭയമാണെന്ന് ധരിച്ച അവൻ കൃഷിക്കാരെ ഭയന്നുമില്ല. ഒരു രാത്രിയിൽ അവൻ വിളകൾ തിന്നുകൊണ്ടിരിക്കേ അകലെയെവിടെയോ ഒരു പെമ്‍ കഴുതയുടെ കരച്ചിൽ കേട്ടു. അവൻ മറുപടിയായി ശബ്ദമുണ്ടാക്കി. കടുവയിൽ നിന്നും കഴുതയുടെ ശബ്ദം കേട്ട കാവൽക്കാർ അത് കടുവത്തോലണിഞ്ഞ കഴുതയാണെന്ന് മനസ്സിലാക്കിഅവനെ അടിച്ചു കൊന്നു.

ആരാധ്യ നാരായൺ
5 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ