കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ആപ്പൂരിയ കുരങ്ങൻ

Schoolwiki സംരംഭത്തിൽ നിന്ന്
ആപ്പൂരിയ കുരങ്ങൻ

ഒരിക്കൽ ഒരു കാട്ടിൽ കുറെ കൂട്ടിക്കുരങ്ങന്മാർ ഉണ്ടായിരുന്നു. മങാ വികൃതികളായ അവർ ഒരിക്കൽ നാടുകാണാനിറങ്ങി. കണ്ണിൽക്കണ്ടതെല്ലാം നശിപ്പിച്ച് മുന്നേരിയ അവർ മരപ്പണിക്കാരുടെ പണിപ്പുരയിലെത്തി. ഉച്ചയൂണിന് പണിക്കാർ പോയ സമയമായിരുന്നു അത്. വാനരന്മാർ അവിടെയുല്ള ഭിത്തികളിലും തടികളിലും ഓടിച്ചാടി നടന്നു. അവിടെ പണിപ്പുരയുടെ മധ്യത്തിലായി ഒരു വലിയ തടി പകുതി അറുത്ത് ആപ്പ് അടിച്ചു വെച്ചിരുന്നു. അക്കൂട്ടത്തിലെ ഒരു വികൃതിക്കുരങ്ങൻ ആ തടിയിൽ കയറിയിരുന്ന് ആപ്പൂരാൻ ശ്രമിച്ചു. നടന്നില്ല. അവൻ വീണ്ടും മുറിഞ്ഞ തടികൾക്കിടയിലൂടെ വാല് താഴേക്കിട്ട് നന്നായി ഇരിപ്പുറപ്പിച്ച ശേഷം ആപ്പ് ആഞ്ഞു വലിച്ചു. കഠിനമായ ശ്രമത്തിനൊടുവിൽ ആപ്പ് ഊരി മാറി. അകന്നു നിന്നിരുന്ന തടികൾ തമ്മിൽ കൂടിച്ചേർന്ന അതിനിടയിലായിരുന്ന കുരങ്ങിന്റെ വാൽ അറ്റു വീണു. രക്തം വാർന്ന് അവൻ മരിച്ചു.

 ഗുണപാഠം : ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്.
ഫൈസൽ
5 സി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ