കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അത്യാഗ്രഹം ആപത്ത്

ഒരിയ്ക്കൽ ഒരു വനവേടൻ കാട്ടിലൂടെ നടക്കുകയായിയരുന്നു. കുറാ നടന്നിട്ടും ഒറഅറ മൃഗത്തെപ്പോലും കണ്ടെത്താനായില്ല. അവസാനം നിരാശനായി മടങ്ങാൻ തുടങ്ങവേ ഒരു പുള്ളിമാൻ ആ വഴി വന്നു. സന്തോഷവാനായ വേടൻ മാനിനെ അമ്പെയ്തു വീഴ്ത്തി.അതിനെ തോളിലേറ്റി നടന്നു നീങ്ങവേ വഴിയിൽ അയാൾ തടിച്ചു കൊവുത്ത ഒരു പന്നിയെ കണ്ടു. പന്നിയെക്കൂടി സ്വന്തമാക്കാമെന്നു കരുതിയ വേടൻ മാനിനെ തോളിൽ നിന്നും താഴെയിറക്കി വെച്ച ശേഷം പന്നിയെ അമ്പെയ്തു. അമ്പു തറച്ച് മുണവെപ്രാളം കൊണ്ട പന്നി വേടന് ഒന്ന് ഓടിയൊളിക്കാൻ പോലും സമയം കൊടുക്കാനെ അയാളെ ആക്രമിച്ചു. പന്നിയുടെ വളഞ്ഞു കൂർത്ത തേര്റകൾ വേടന്റെ വയറ്റിൽ ആഴിന്നിറങ്ങി. അങ്ങനെ വേടൻ കൊല്ലപ്പെട്ടു. മരണ വെപ്രാളത്തിനിടയിൽ വേടന്റെ ചവിട്ടേറ്റ് പുറ്റിൽ ഉണ്ടായിരുന്ന ഒരു പാമ്പ് ചത്തു.

                   ഈ സമയം അതുവവി വന്ന ഒരു കുറുക്കൻ പന്നി,മാൻ,വേടൻ,പാമ്പ് എന്നിവയുടെ മൃതശരീരങ്ങൾ കണ്ടു. കുറുക്കൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.അവന് ഏതാദ്യം കഴിക്കും എന്ന് നിശ്ചയമില്ലായിതായി. ഓർക്കാപ്പുറത്ത് കിട്ടിയ ഈ സൃഭാഗ്യം കുറുക്കനെ അന്ധനാക്കി. അവൻ ഓരോ മൃതശരീരവും മണത്തു നോക്കി രസിച്ചു. വോടന്റെ കയ്യിലുമ്ടായിരുന്ന വില്ലും മണത്തു നോക്കി. ഏതോ വിളേഷപ്പെട്ട മൃഗത്തിന്റെ കുടൽമാല ഉണക്കി നിർമ്മിച്ചിരുന്ന ഞൈമ്ിന്റെ ഗന്ധം കുറുക്കനെ കൊരി പിടിപ്പിച്ചു. അവൻ ഞാണിന്റെ ഒരഗ്രം തന്റെ മുഖത്തിന് നേരെ വരത്തക്കവിധം കാൽ ചവിട്ടിപ്പിടിച്ച് നക്കാൻ തുടങ്ങി. നാക്കിന്റെ അരം കൊണ്ട് ഞാൺ പൊട്ടി ചാപത്തിന്റെ അഗ്രം കുറുക്കന്റെ നെറ്റിയിൽ തറച്ചു. അങ്ങനെ കുറുക്കനും മരിച്ചു വീണു. 
ആവണി
8 ഡി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ