കെവിഎൽപിജിഎസ് ഇളങ്ങുളം/അക്ഷരവൃക്ഷം/ നല്ല കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല കൂട്ടുകാർ

കുറിഞ്ഞി പൂച്ചയും കിറ്റി താറാവും കൂട്ടുകാർ ആയിരുന്നു. ഒരു ദിവസം അവർ തീറ്റ തേടി ഇറങ്ങി .ഒരുപാട് സമയം കഴിഞ്ഞു അവർക്ക് ഒന്നും കിട്ടിയില്ല.ഒടുവിൽ അവർ തീരുമാനിച്ചു രണ്ട് വഴിക്ക് പോകാം. കുറിഞ്ഞി കുറേ തിരഞ്ഞിട്ടും ഒന്നും കിട്ടിയില്ല.പക്ഷേ കുറച്ചു പുഴുക്കളെ കണ്ടു അവളോർത്തു "കിറ്റിക്കു നല്ല വിശപ്പുണ്ട് അവൾക്ക് കൊടുക്കാം".അതേ സമയം കിറ്റി തീറ്റ കിട്ടാതെ തിരികെ പോരുകയായിരുന്നു.അതാ മുന്നിൽ ഒരു എലി അവൾ ഓടിചെന്ന് അതിനെ കൊത്തി വീഴ്ത്തി "കുറിഞ്ഞിക്ക് കൊടുക്കാം അവളോർത്തു" കുറച്ചു നടന്ന അവർ കണ്ടുമുട്ടി. പരസ്പരം ആഹാരം കൈമാറി വയറു നിറയെ കഴിച്ചു "നല്ല കൂട്ടുകാർ എപ്പോഴും പരസ്പരം സഹായിക്കും"

 

അദ്വൈത് അനൂപ്
1 A ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂൾ, കോട്ടയം, കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ