കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കോവിഡ് - 19 ഒരു തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 ഒരു തിരിച്ചറിവ്


ലോകജനത കോവിഡ് -19 എന്ന മഹാമാരിക്ക് മുന്നിൽ പകച്ചുനിൽക്കുന്ന സമയമാണിത് ഗവൺമെന്റിന്റെ പ്രതിരോധനടപടികൾ കൈക്കൊള്ളാനും കൂടെ പ്രാർത്ഥിക്കാനും മാത്രമേ നമുക്ക് സാധിക്കുകയുള്ളു. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് അഹങ്കരിച്ചു നടന്നിരുന്ന മനുഷ്യൻ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് -19 ആവശ്യത്തിനും അനാവശ്യത്തിനും പരക്കം പാഞ്ഞു കൊണ്ടിരുന്ന വാഹനങ്ങൾ നിശ്ചലമായപ്പോൾ ഭൂമി ശുദ്ധമായി തുടങ്ങി സമയവും സൗകര്യവും കുറവാണെന്ന് അനാവശ്യ ന്യായങ്ങൾ പറഞ്ഞ് നടന്നിരുന്നവർ ഫാസ്റ്റ് ഫുഡ്ഡുകൾ ഉപേക്ഷിച്ചു ചിലവ് കുറഞ്ഞ രീതിയിൽ പോഷകപ്രദമായ രീതിയിൽ ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാൻ പഠിച്ചു അതിന്റെ ഗുണമെന്നോണം സ്ത്രീപുരുഷഭേദമന്യേ ചേർന്ന് ഓരോ കുടുംബത്തിലും അടുക്കളത്തോട്ടങ്ങൾ രൂപപ്പെട്ടു. അങ്ങനെ വിഷ മടിക്കാത്ത പച്ചക്കറിയുടെ രുചി മനുഷ്യർ തിരിച്ചറിയാൻ തുടങ്ങി. മനോഹരകാഴ്ചകൾക്ക് വേണ്ടി മനുഷ്യൻ കൂട്ടിലടച്ച പക്ഷികളുടെയും പട്ടികളുടെയും ദയനീയ അവസ്ഥ മനുഷ്യരും അനുഭവിച്ചു തുടങ്ങി. എല്ലാദിവസവും കുളിക്കാൻ മടി കാണിച്ചിരുന്നവർ സോപ്പുപയോഗിച്ച് കൈകഴുകലും, കുളിയും ദിനചര്യയാക്കി. വീട്ടുപണികൾ നിസാരമെന്ന് പറഞ്ഞു നടന്നിരുന്നവർ തന്നെ അതും അത്ര നിസ്സാരമല്ല എന്ന് സമ്മതിച്ചു. ലോകം മുഴുവൻ നാശം വിതയ്ക്കാൻ കഴിവുള്ള ആണവശക്തികൊണ്ട് സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പോലും ഉപകരിക്കില്ലെന്ന് ലോകരാഷ്ട്രങ്ങളും മനസ്സിലാക്കി സ്വന്തം സുരക്ഷപോലും മറന്ന് മനുഷ്യ ജീവൻ രക്ഷിക്കാനായി അഹോരാത്രം പാടുപെടുന്ന ഡോക്ടർമാരും, നഴ്സുമാരും, ആംബുലൻസ് ഡ്രൈവർമാരും പോലീസുകാരും ഭരണാധികാരികളും മനുഷ്യ സ്നേഹത്തിന്റെ നിർവചനം നമുക്ക് കാണിച്ചു തന്നു. ഒന്നിനും സമയമില്ലാത്തവർക്ക് ഇന്ന് എല്ലാത്തിനും സമയമുണ്ട് സാധാരണ ജീവിതത്തിലേക്ക് നാം തിരിച്ചുവരുമ്പോൾ ഈ കോവിഡ് - 19 കാലം നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ പാഠമുണ്ട് നമ്മളെപ്പോലെ തന്നെ ജീവിക്കാൻ അവകാശം ഉള്ളവർ തന്നെയാണ് ഭൂമിയും അതിലെ ജീവജാലങ്ങളും. അവരെ നോവിക്കാതെ ജീവിക്കാനുള്ള തിരിച്ചറിവ് നമുക്കേവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


അയന പി പി
5 A കൂനം എ എൽ പി സ്കൂ ൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം