കുറ്റിക്കകം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യപരിപാലനം

ആരോഗ്യപരിപാലനത്തിന്റെ മുഖ്യഘടകങ്ങളാണ് വ്യക്തിശുചിത്വം ,ഗ്യഹശുചിത്വം,പരിസരശുചിത്വം എന്നിവ.ശുചിത്വത്തിന്റെപോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.ആരോഗ്യശീലങ്ങൾ ക്യത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളേയും ഒരു പരിധിവരെ ഒഴിവാക്കാൻ നമുക്കു സാധിക്കും.

കോവിഡ് -19 എന്ന പേമാരിയിൽ നിന്ന് രക്ഷനേടാൻ നാം ഇന്ന് വ്യക്തിശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി കഴി‍‍ഞ്ഞു.പൊതുസ്ഥല സന്ദർശനത്തിന് ശേഷം നാംനിർബ്ബന്ധമായും കൈകൾസോപ്പിട്ട് കഴുകുന്നു.ചുമക്കുമ്പോഴുംതുമ്മുമ്പോഴും പുറത്തിറങ്ങുമ്പോഴും തൂവാലകൊണ്ടോ മാസ്ക്ക് കൊണ്ടോ മുഖം മറക്കണം.

നമ്മുടെ ഭക്ഷണശീലങ്ങളും പാടെ മാറിപോയിരിക്കുന്നു.ഫാസ്റ്റ് ഫുഡ് സംസ്ക്കാരമാണ് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടം.കീടനാശിനികൾ അടിച്ച പച്ചക്കറികളും പഴങ്ങളും നാം കഴിക്കുന്നു.ഇത് മാറ്റിയേ പറ്റൂ.എല്ലാവരും സ്വന്തമായി ക്യഷിചെയ്യണം.നാടൻ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം.വ്യായാമം ശീലമാക്കണം.വ്യക്തിശുചിത്വം പോലെ തന്നെ പരിസരശുചിത്വത്തിനും പ്രാധാന്യം നൽകണം. എങ്കിൽ മാത്രമേ ആരോഗ്യപരിപാലനം സാധ്യമാകൂ.

സിദ്ധി എസ് സത്യജിത്ത്
4 A കുറ്റിക്കകം സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം