കുരിക്കിലാട് യു പി എസ്/അക്ഷരവൃക്ഷം/കൊറോണ നഷ്ടമാക്കിയ സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നഷ്ടമാക്കിയ സ്വപ്നങ്ങൾ

ഒരുപാട് സന്തോഷത്തോടെയാണ് അപ്പു മാർച്ച് മാസത്തെ വരവേറ്റത്. കാരണം അവന്റെ കുറെ നാളത്തെ സ്വപ്നമായിരുന്നു കണ്ണൂർ വിമാനത്താവളമൊന്ന് കാണണം എന്നത്. ആ ആഗ്രഹം നടക്കാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. മാർച്ച് 16ന് അവന്റെ മാമൻ ഗൾഫിൽ നിന്ന് വരികയാണ് കണ്ണൂരിലാണ് വരുന്നത്. പിന്നെ അവന്റെ സ്വപ്നങ്ങൾ മുഴുവനും മാമന്റെ വരവിനെക്കുറിച്ച് ആയിരുന്നു. മാമനോടൊപ്പം അടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിന് പോകണം, കല്യാണത്തിന് പോകണം, ടൂർ പോകണം അങ്ങനെ ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം മാമന്റെ ഫോൺ വരുന്നത് ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ വൈറസ് രാജ്യത്തിൻറെ അതിർത്തികൾ എല്ലാം കടന്ന് ലോകമെമ്പാടും പടർന്നുപിടിക്കുകയാണ്. അതുകൊണ്ട് വിമാനസർവീസുകൾ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. എനിക്ക് നാട്ടിലേക്ക് വരാൻ കഴിയില്ല എന്നും പറഞ്ഞു. അപ്പുവിന്റെ എല്ലാ സ്വപ്നങ്ങളും അതോടെ അവസാനിച്ചു. എങ്കിലും അവൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്....... നഷ്ടപ്പെടുത്തിയ അവന്റെ സ്വപ്നങ്ങൾ എത്രയും പെട്ടെന്ന് സാധ്യമാകുമെന്ന്........

യദുനന്ദ് ജെ എസ്
5 A ക‍ുരിക്കിലാട് യ‍ു പി സ്‍ക‍ൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ