കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/വികൃതിക്കുട്ടനായ വിക്രു

Schoolwiki സംരംഭത്തിൽ നിന്ന്


വികൃതിക്കുട്ടൻ ആയ വിക്രു

ഒരു ഗ്രാമത്തിൽ മഹാ വികൃതിയായ ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ്റെ പേരാണ് വിക്രു. അവൻ ആരു പറഞ്ഞാലും അനുസരിക്കാത്തവൻ ആണ്.

അങ്ങനെ പെട്ടെന്ന് ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി വന്നു. ആളുകൾ മരിക്കാൻ തുടങ്ങി. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പടരാതിരിക്കാൻ ആരും വീട്ടിൽനിന്ന് പുറത്തിറങ്ങരുത് എന്നും, വ്യക്തിശുചിത്വം, പരിസ്ഥിതി ശുചിത്വം, പാലിക്കണമെന്നും, ഇങ്ങനെ ചെയ്യുകയാണെങ്കിൽ മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാൻ പറ്റൂ എന്നും രാജാവ് വിളംബരം ചെയ്തു. ഒന്നുരണ്ടു ദിവസം വീട്ടിലിരുന്ന് വികൃതി കുട്ടന് ഇതെല്ലാം മടുത്തുതുടങ്ങി. അവൻ ആരും കാണാതെ വീടിന് പുറത്തിറങ്ങി കളി തുടങ്ങി. വ്യക്തിശുചിത്വം ഇല്ലാത്തതും രോഗം ഉള്ളതുമായ ഒരു കുട്ടി വന്നു. നമ്മുടെ വിക്രു അവരുമായി കളി തുടങ്ങി. വിക്രുവിൻ്റെ അച്ഛൻ അതുവഴി വന്നു. രോഗമുള്ള കുട്ടിയുമായി കളിക്കുന്നത് കണ്ടു. അവനെ വഴക്ക് പറഞ്ഞു. അച്ഛൻ വീട്ടിലോട്ട് കൊണ്ടുപോയി. അമ്മ അവനെ സോപ്പ് ഉപയോഗിച്ച് കുളിപ്പിക്കയും ശുചിത്വം ഉറപ്പാക്കുകയും ചെയ്തു. അതിനാൽ നമ്മുടെ വിക്രു അസുഖത്തിൽ നിന്നു രക്ഷപ്പെട്ടു.

ഗുണപാഠം

ഈ മഹാരോഗ കാലത്ത് വ്യക്തിത്വവും പരിസര ശുചിത്വവും നമ്മൾ ഓരോരുത്തരും പാലിക്കണം.
 

ഫഹദ് ഫാസിൽ
2 എ കുടമാളൂർ_ഗവ_എച്ച്എസ്_എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ