കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം


പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് നമുക്കറിയാം. മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്പിനാവശ്യമായ വിഭവങ്ങൾ നൽകിവരുന്നത് നമ്മുടെ പ്രകൃതിയാണ്. പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞുവരുകയാണ്. സാങ്കേതിക വിദ്യകളുടെ പുരോഗതിയും ജീവിത സൗകര്യം വർദ്ധിപ്പിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രു ആക്കി മാറ്റി. പരിസ്ഥിതിക്കു നേരെയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകൾ ഇനിയും തുടർന്നാൽ അത് പ്രകൃതിയുടെ മാത്രമല്ല മനുഷ്യവർഗ്ഗത്തിന്റെ തന്നെ പൂർണ്ണമായ നാശത്തിലാണ് അവസാനിക്കുക. നാം ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ശുചിത്വം :- മനുഷ്യർ, അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വത്തെ പലതായി പറയുന്നു: വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പൊതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം നാം ശുചിത്വത്തെ വേർതിരിച്ചിരിക്കുന്നു. ശുചിത്വം ഇല്ലായ്മ മൂലം പകർച്ചവ്യാധികൾ ഉണ്ടാകുന്നു. അതുകൊണ്ട് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.

രോഗപ്രതിരോധം:- ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യമായ അവസ്ഥയാണ് രോഗം. ശുചിത്വം ഇല്ലായ്മമൂലം രോഗങ്ങൾ ഉണ്ടാവാം, അതിനു നമ്മൾ പാലിക്കേണ്ടത് പരിസര ശുചിത്വവും വ്യക്തിശുചിത്വവുമാണ്. കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകണം. ഇത്രയും എഴുതിക്കൊണ്ട് വാക്കുകൾ നിർത്തുന്നു.

വന്ദന കൃഷ്ണ
3 B കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം