കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/NSS/2024-25
2022-23 വരെ | 2023-24 | 2024-25 |
ലഹരി വിരുദ്ധ റാലി
![](/images/thumb/1/17/17092-lagari_nss.jpg/300px-17092-lagari_nss.jpg)
കാലിക്കറ്റ് ഗേൾസ് എച്ച് എസ് എസ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്യത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. കോഴിക്കോട് കോതി ബീച്ചിൽ നിന്ന് ആരംഭിച്ച റാലി ദത്ത് ഗ്രാമപ്രദേശമായ മുഖദാർ, ഇടിയങ്ങര, കുണ്ടുങ്ങൽ പ്രദേശങ്ങളിലൂടെ കടന്ന് സ്കൂളിൽ സമാപിച്ചു. കാലിക്കറ്റ് ഗേൾസ് HSS പി.ടി.എ പ്രസിഡൻ്റ K M നിസാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ എം.അബ്ദു റാലി ഫ്ളാഗ് ഓഫ് ചെയ്തു. വളണ്ടിയർ സെക്രട്ടറി അൻസിറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വളണ്ടിയർമാരായ ഷദ സഫിയ സ്വാഗതവും റിഫാന നന്ദിയും അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ഇൻചാർജ് ഷബ്ന ടി പി, അബ്ദുൽ ഖാദർ തുടങ്ങിയവർ ആശംസകളറിയിച്ചു.
അന്താരാഷ്ട്ര യോഗാ ദിനം
![](/images/thumb/8/8d/17092-yoga_nss.jpg/244px-17092-yoga_nss.jpg)
കോഴിക്കോട് : കാലിക്കറ്റ് ഗേൾസ് എച്ച്എസ്എസ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനമാചരിച്ചു. 'പ്രിൻസിപ്പാൾ എം. അബ്ദു ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗാം ഓഫിസർ ഇൻ ചാർജ് ഷബ്ന. ടി.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് വളണ്ടിയർ ശദ സഫിയ സ്വാഗതവും വളണ്ടിയർ റിഫാന നന്ദിയും പറഞ്ഞു. അധ്യാപിക സിനി ആൻ്റണി ആശംസകൾ നേർന്നു. തുടർന്ന് യോഗ ട്രെയിനർ വഹീദാ ബാനു കുട്ടികൾക്ക് യോഗയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ച് കൊടുത്തു. സമീപകാലത്ത് യോഗയുടെ പ്രചാരം വർദ്ധിച്ചിട്ടുണ്ടെന്നും ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിനെ ലക്ഷ്യമാക്കിയുള്ള ഒരു ജീവിത രീതിയാണ് യോഗയെന്നും , ശാരീരികവും മാനസികവുമായ രോഗങ്ങളെ അകറ്റി നിർത്താൻ യോഗക്ക് സാധിക്കുമെന്നും അവർ പറഞ്ഞു.
വായന വാരാഘോഷത്തിന് തുടക്കം
![](/images/thumb/6/6b/17092-reading_day_nss.jpg/197px-17092-reading_day_nss.jpg)
കോഴിക്കോട് :കാലിക്കറ്റ് ഗേൾസ് എച്ച് എസ് എസ് NSS ൻ്റെ നേതൃത്വത്തിൽ വായന വാരോഘോഷത്തിന് വിവിധ പരിപാടികളോടെ തുടക്കമായി. ഇ.വി ഹസീന ഉദ്ഘാടനം നിർവ്വഹിച്ചു. "വായനാശീലം ഇന്നിൻ്റെ ആവശ്യം" എന്ന വിഷയത്തിൽ കുട്ടികളോട് ഒത്തിരി കാര്യങ്ങൾ സംവദിച്ചു. എൻ.എസ്എസ് ജില്ലാ കോർഡിനേറ്റർ എം.കെ ഫൈസൻ വായന ദിന സന്ദേശം നൽകി. പ്രിൻസിപ്പാൾ എം. അബ്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ഇൻ ചാർജ് ഷബ്ന ടി.പി സ്വാഗതവും വളണ്ടിയർ റിഫാന നന്ദിയും പറഞ്ഞു. തുടർന്ന് സാഹിത്യ ക്വിസ് മത്സരം മലയാളം ടീച്ചർ റസീനയുടെ നേതൃത്തിൽ നടത്തി. തുടർ ദിവസങളിൽ ബുക്ക് റിവ്യൂ,ഇൻഫോ വാൾ പ്രദർശനം എന്നിവ നടക്കുന്നു. സ്റ്റാഫ് പ്രതിനിധികൾ ആശംസകൾ നേർന്നു.
സമൃദ്ധി 2024
![](/images/thumb/6/67/17092-samruthi_2024.jpg/300px-17092-samruthi_2024.jpg)
ഹയർ സെക്കൻ്ററി Nss പരിസ്ഥിതി ദിന പരിപാടിയായ സമൃദ്ധി 2024 ബഹു: മേയർ ഡോ: ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.