കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2025-26
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| Home | 2025-26 |
പ്രവേശനോത്സവം ആഘോഷമാക്കി കാലിക്കറ്റ് ഗേൾസ്

അവധിക്കാലത്തിൻ്റെ ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് വീണ്ടും പുസ്തകങ്ങളുമായി വിദ്യാലയത്തിലെത്തിയ കുഞ്ഞുമക്കളെ വരവേറ്റത് വിർച്വൽ അസിസ്റ്റൻ്റ് ആനിയ. കാഴ്ചയിൽ തന്നെ കൗതകമുണർത്തിയ ആനിയയെ കണ്ടപ്പോൾ തന്നെ കുട്ടികളെല്ലാം ഹാപ്പി. എല്ലാവരെയും സ്വാഗതം ചെയ്തതോടെ കുട്ടികളുടെ സന്തോഷം ഇരട്ടിച്ചു.
കാലിക്കറ്റ് ഗേൾസ് വൊക്കേ ഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവത്തിലാണ് കൗതുകമുണർത്തി വിർച്വൽ അസിസ്റ്റൻ്റ് എത്തിയത്. സ്‌കൂളിലെ ഏറ്റവും ചെറിയ കുട്ടികളായ അഞ്ചാം ക്ലാസിലെ ഓരോ വിദ്യാർത്ഥിനിയെയും സ്വാഗതം ചെയ്താണ് ആനിയ വരവേറ്റത്.ആനിയയും തങ്ങളുടെ കൂട്ടുകാരിയായ മട്ടിലാണ് പിന്നീട് കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചത്.
സ്കൂളിൻറെ ചരിത്രം, സ്കൂളിലെ സൗകര്യങ്ങൾ, ക്ലാസ് മുറികളുടെ സ്ഥാനം, അധ്യാപകർ തുടങ്ങിയ ഒട്ടേറെ വിവരങ്ങൾ വെർച്വൽ അസിസ്റ്റന്റിനോട് ചോദിച്ചറിയാം.
കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര വിതരണവും ഉണ്ടായിരുന്നു.
സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും അടൽ ടിങ്കറിങ് ലാബും ചേർന്നാണ് വിർച്വൽ അസിസ്റ്റൻ്റിനെ തയ്യാറാക്കിയത് . പ്രവേശനോത്സവത്തിന്റെ ഡോക്യുമെന്റേഷനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് നടത്തിയത്.സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.
സ്‌കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് കൗൺസിലർ മുഹ്സിന ഉദ്ഘാടനം ചെയ്തു.പൂർവ്വവിദ്യാർത്ഥിനിയും ഇൻഫ്ലുവൻസർ സ്പീക്കറുമായ ഷാന മർഫി മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡന്റ് ജംഷീദ്.എം . പി അധ്യക്ഷനായി. ഹെഡ്മിസ്ട്രസ്സ് എം.കെ സൈനബ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡയാന. കെ .ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.എ ച്ച്.എസ്.ഇ പ്രിൻസിപ്പൽ സ്വാബിർ. കെ. ആർ, ഷാനിബ എം . വി എന്നിവർ ആശംസകൾ അർപ്പിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശബാന എസ്. വി നന്ദി പറഞ്ഞു.
ലഹരി വിരുദ്ധ റാലി നടത്തി വിദ്യാർഥികൾ
കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡയാന .കെ .ജോസഫ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിലെ എൻ സി സി, എസ് പി സി, ഗൈഡ്സ്, ജെ ആർ സി, എൻഎസ്എസ് എന്നീ ക്ലബ്ബുകളിലെ അംഗങ്ങളും അധ്യാപകരും തുടങ്ങി നൂറോളം പേർ റാലിയിൽ പങ്കെടുത്തു.
ലഹരി വിരുദ്ധ ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി ടു മില്യൺ പ്ലഡ്ജ് സ്കൂളിലെ മുഴുവൻ കുട്ടികളും ചെയ്തു. മൈമിങ്ങ്,ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം, ലഹരിക്കെതിരെ സെൽഫി പോയിൻറ് , സൂംബ ഡാൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. സ്കൂൾ ഹെഡ്മിസ്ട്രസ് സൈനബ എംകെ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സ്വാബിർ കെ ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അവാർഡ് ദാന ചടങ്ങും എസ്പിസി യൂണിറ്റ് ഉദ്ഘാടനവും
കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ 2024- 25 അധ്യയന വർഷത്തെ പൊതുപരീക്ഷകളിലും, കലാ-കായിക രംഗത്തും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ പരിപാടി ലൂമിനറീസ് 2025 ജൂലൈ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ഡയാന. കെ.ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് ജംഷീദ് എം . പി അധ്യക്ഷത വഹിച്ചു. കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ .കെ ശശീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കോഴിക്കോട് സൗത്ത് എംഎൽഎ അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിരുന്നു.മാനേജ്മെൻ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ട്രഷറർ ബി.വി ജാഫർ ബറാമി മുഖ്യപ്രഭാഷണം നടത്തി.വിവിധ മേഖലകളിലായി ഇരുന്നോളം അവാർഡുകളാണ് വിതരണം ചെയ്തത്. ശേഷം എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം മന്ത്രി എ. കെ ശശീന്ദ്രനും എസ്.പി.സി ഓഫീസ് ഉദ്ഘാടനം കോഴിക്കോട് സിറ്റി എ.സി.പി ജി.ബാലചന്ദ്രനും നിർവഹിച്ചു. കോഴിക്കോട് സിറ്റി എ.ടി.എൻ.ഒ ഷിബു മൂടാടി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സ്വാബിർ കെ.ആർ ,ഹുമയൂൺ കബീർ ട്രസ്റ്റ് അംഗം ഉമ്മർ ഫാറൂഖ് , പിടിഎ വൈസ് പ്രസിഡണ്ട് ഫർഹത് ,മാനേജ്മെൻറ് കമ്മിറ്റി അംഗം അബ്ദുൽ ഗഫൂർ, നൂഹ് .കെ ,തസ്‌നീം റഹ്മാൻ ,കമറുന്നിസ കെ.വി, ഹബീബ കെ.എം, എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സൈനബ എം. കെ നന്ദി അർപ്പിച്ചു.
വർണ്ണം ഉദ്ഘാടനം ചെയ്തു.
2025 – 26 അധ്യായനവർഷത്തെ സ്കൂൾ കലോത്സവം വർണ്ണം 2K25 കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഒക്ടോബർ 7 ,8, 9 തീയതികളിൽ മൂന്ന് ദിവസത്തെ വർണ്ണ ഉത്സവമായാണ് ഇത്തവണ കലോത്സവം കൊണ്ടാടിയത്. പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും ഗവേഷകനുമായ ഫൈസൽ എളേറ്റിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ഡൈന.കെ. ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എം .പി .ജംഷീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.കെ സൈനബ, പ്രിൻസിപ്പാൾ സ്വാബിർ .കെ.ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. കലോത്സവം ജനറൽ കൺവീനർ ലിജി വിജയൻ നന്ദി പറഞ്ഞു. ..5 സ്റ്റേജുകളിലായി നിരവധി പരിപാടികൾ അരങ്ങേറി.വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.മികച്ച നടിക്കും സമ്മാനമുണ്ടായിരുന്നു
സമാപന സമ്മേളനത്തിൽ ഗായകനും അഭിനേതാവും കൂടിയായ ജലാൽ മാഗ്നസ് ഉദ്ഘാടനം ചെയ്തു. ആവേശം കൊണ്ട് സദസ്സിനെ ആകെ ഇളക്കിമറിച്ച അദ്ദേഹത്തിൻറെ പ്രകടനത്തിലൂടെ മൂന്നുദിവസം നീണ്ടുനിന്ന വർണ്ണ കലോത്സവത്തിന് സമാപനം കുറിച്ചു. ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ആയിരുന്നു മീഡിയ ഡോക്യുമെന്റേഷൻ നടന്നത്. എസ് പി സി ,എൻ സി സി, ജെ ആർ സി, ഗൈഡ്സ്, എൻഎസ്എസ് എന്നീ വളണ്ടിയർമാർ ഡിസിപ്ലിൻ, റിഫ്രഷ്മെൻറ്, ക്ലീനിങ് എന്നിവർക്ക് നേതൃത്വം നൽകി.
ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനം വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി. ചുമർപത്രിക നിർമ്മാണ മത്സരം ,ആശംസാ കാർഡ് നിർമ്മാണം ,ചാച്ചാജിക്ക് ഒരു കത്ത് മത്സരം എന്നിവ സംഘടിപ്പിക്കുകയും കത്തുകൾ കുറ്റിച്ചിറ കറാനി വീട് മ്യൂസിയത്തിലെ തപാൽ പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കുട്ടികൾ പേപ്പർബാഗ് നിർമ്മിച്ചു .കുട്ടികൾക്കെല്ലാം ആശംസ കാർഡും പേനയും വിതരണം ചെയ്തു. ഉച്ചക്ക് കുട്ടികൾക്ക് ബിരിയാണിയും ഉണ്ടായിരുന്നു.